കോഴിക്കോട്: ധാര്‍മികതയുടെ പാഠം സി.പി.എം പഠിപ്പിക്കേണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍എ.. തനിക്കെതിരായ വിവാദം സി.പി.എം നിലനിര്‍ത്തുകയാണ്. സി.പി.എം ജില്ലാ സമ്മേളനങ്ങളിലെ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണിത്. പാവങ്ങള്‍ക്ക് വേണ്ടി പടപൊരുതി എന്ന് പറയുന്നവര്‍ പാവങ്ങള്‍ക്കുള്ള പണമെടുത്ത് ആകാശയാത്ര നടത്തുകയാണെന്നും വി ടി ബല്‍റാം വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വി.ടി ബല്‍റാം.
ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ വനിതനേതാവ് കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രസംഗിച്ചപ്പോള്‍ പ്രതിഷേധിച്ചവര്‍ കേരളത്തില്‍ വന്ന് തെൻറ നാവ് പിഴുതെടുക്കുമെന്നാണ് പറയുന്നത്. തെൻറ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.