Posted On
date_range Updated On
date_range മാനന്തവാടിയിൽ സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി
വയനാട്: മാനന്താവാടിയിൽ സി.പി.എം- സി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്. മാനന്താവാടിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ സി.പി.ഐ പ്രവർത്തകർ നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇവരെ തടയാനെത്തിയ പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു.
എൽ.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. വൻകിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരുടെ മാത്രം കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് നഗരസഭ വിവേചനം കാണിക്കുന്നെന്നാണ് സി.പി.ഐ ആരോപണം. ഇരുവിഭാഗവും ടൗണിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ പരിസരത്ത് തടിച്ചു കൂടിയിരുന്നു. മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.