വെട്ടേറ്റ രാജേഷ് ആശുപത്രിയിൽ

ഉരുവച്ചാലിൽ സി.പി.എം ബ്രാഞ്ച്​ സെക്രട്ടറിക്ക്​ വെട്ടേറ്റു

മട്ടന്നൂർ: പഴശ്ശിയിൽ സി.പി.എം കോവിലകം ബ്രാഞ്ച് സെക്രട്ടറി വി. രാജേഷി (40) നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബുധനാഴ്​ച രാത്രി ഒമ്പതോടെ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവെ പഴശ്ശി വയലിൽ റോഡിൽ വെച്ചാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിൽ എത്തിയ മുഖം മൂടി സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്.

രാജേഷി​െൻറ ബഹളം കേട്ട് ഓടി എത്തിയ പരിസരവാസികൾ രാജേഷിനെ ആദ്യം ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിലും പ്രവേശിപ്പിച്ചു. കഴുത്തിന് താഴെ മൂന്ന് വെട്ടും വടി കൊണ് ട്കൈക്ക് അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിന്​ ശേഷം അക്രമികൾ ബൈക്കുമായി കടന്നു രക്ഷപ്പെട്ടു.

സംഭവം അറിഞ്ഞ് മട്ടന്നൂർ സി.ഐ കൃഷ്​ണൻ, എസ്.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾ സഞ്ചരിച്ച ബൈക്കുകൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. അക്രമത്തിന്​ പിന്നിലെ കാരണം വ്യക്​തമായിട്ടില്ല. പരിക്കേറ്റ രാജേഷി​െൻറ എ.കെ.ജി ആശുപത്രിയിൽ സി.പി.എം ജില്ല സെക്രട്ടറി സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.