ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുെണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരി പറഞ്ഞത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള പാലം താനാണ് എന്നാണ്. അത് ശബരിമല വിഷയത്തിൽ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻ റ സീറ്റ് കുറക്കണെമന്നത് സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും ആഗ്രഹമാണ്. ഒന്നിച്ചു ചേരുന്നതിെൻറ പശ് ചാത്തിലത്തിലാണ് ഇൗ െഎക്യം അവരിൽ രൂപപ്പെട്ടത്. അതൊന്നും കേരളത്തിൽ ചെലവാകില്ല. മോദിക്കെതിരെ കേരളജനത ഒന്നടങ്കം രാഹുൽ ഗാന്ധിക്ക് പിന്നിൽ അണിനിരക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ബംഗാളിൽ സി.പി.എമ്മുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കില്ല. അവരാണ് കോൺഗ്രസുമായി കൂട്ടുകെട്ട് വേണമെന്ന് പറയുന്നത്. കോൺഗ്രസില്ലാതെ നാമനിർദേശം പോലും കൊടുക്കാൻ കഴിയാത്തത്ര ദരിദ്രമാണ് ബംഗാളിൽ സി.പി.എം. കേരളത്തിൽ ഇതൊന്നും പ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിെൻറ പിന്തുണയില്ലാതെ തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ സി.പി.എമ്മിന് അധികാരത്തിൽ വരാൻ സാധിക്കുമോ? യു.ഡി.എഫും ബി.ജെ.പിയും കൂട്ടുചേർന്ന് കേരളത്തിൽ ഒരിടത്തും ഭരണം നടത്തുന്നില്ല. ഇത് തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നടത്തുന്ന കള്ളപ്രചാരണമാണ്. ബി.ജെ.പിയുമായി അവരുണ്ടാക്കിയ ധാരണ മറച്ചുവെക്കാൻ വേണ്ടി നടത്തുന്ന പ്രചാരണമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
റഫാലിനെപ്പോലെ ലാവ്ലിനും പ്രധാനമാണ്. രണ്ടും അഴിമതിയാണ്. റഫാൽ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയും ലാവ്ലിൻ കേരളം കണ്ട എറ്റവും വലിയ അഴിമതിയുമാണ്. രണ്ടും കോൺഗ്രസിന് പ്രധാനമാണ്. ലാവ്ലിൻ കഴിഞ്ഞു പോയ കേസാണ് എന്ന് തോന്നുന്നത് സി.പി.എമ്മിന് മാത്രമാണ്. സുപ്രീംകോടതിയിൽ ഇേപ്പാഴും പെൻഡിങ്ങിലുള്ള കേസാണിതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.