കോഴിക്കോട്: മാവോവാദികളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന സി.പ ി.എം ജില്ല സെക്രട്ടറി പി. മോഹനെൻറ പ്രസ്താവനയിലൂടെ പാർട്ടി സംഘ്പരിവാര്‍ വാദങ്ങളുട െ മെഗാഫോണാവുകയാണെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് നഹാസ് മാ ള. പാര്‍ട്ടി അകപ്പെട്ട ആശയ ദാരിദ്ര്യത്തെ മറച്ചുപിടിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്കെതിരെപോലും യു.എ.പി.എ പ്രയോഗിക്കുന്ന പൊലീസ് നടപടികളെ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറയ്ക്കാനുമാണ് കടുത്ത ഇസ്ലാമോഫോബിക്കായ പ്രസ്താവനയിലൂടെ ശ്രമിക്കുന്നത്. സംഘ്പരിവാര്‍ സംഘടനകളുടെ കൈയടി നേടാനായി മുസ്ലിം സംഘടനകളെ സംശയ സ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ ഫാഷിസ്റ്റ് പ്രതിരോധകരാണെന്ന സി.പി.എമ്മിെൻറ പൊയ്മുഖം അഴിഞ്ഞുവീഴുകയാണ് ചെയ്തിരിക്കുന്നത് -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കമ്യൂണിസ്റ്റ് തീവ്രവാദത്തെ ഇസ്ലാമിെൻറ പേരിൽ കെട്ടിവെക്കരുത്
–എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട്ട് നടന്ന അറസ്റ്റിെൻറ പശ്ചാത്തലത്തിൽ സ്വയം രക്ഷപ്പെടുന്നതിനായി അതിനെ ഇസ്ലാമിെൻറ പേരിൽ കെട്ടിവെക്കുന്നത് പ്രതിഷേധാർഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ. കോഴിക്കോട് കേന്ദ്രീകരിച്ച് മാവോവാദികളുമായി ബന്ധമുണ്ടെന്ന് പറയുന്ന മുസ്ലിം സംഘടനകളുടെ പേര് വ്യക്തമാക്കാൻ ആരോപണമുന്നയിച്ച സി.പി.എം ജില്ല സെക്രട്ടറി തയാറാവണം. അതിനു പകരം മുസ്ലിം സംഘടനകളെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മതനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതെങ്കിലും തീവ്രസ്വഭാവമുള്ളവരുമായുള്ള മാവോവാദി ബന്ധത്തെ മുസ്ലിംകളുമായി ബന്ധപ്പെടുത്തിപ്പറയുന്നതിൽ ദുരൂഹതയുണ്ടെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
ഹിന്ദുത്വശക്തികൾക്ക് വഴിമരുന്നിടുന്നു -എസ്.ഡി.പി.െഎ
കോഴിക്കോട്: പിന്നാക്ക-ന്യൂനപക്ഷ സംഘടിത മുന്നേറ്റങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ഹിന്ദുത്വശക്തികൾക്ക് വഴിമരുന്നിടു
കയാണെന്ന് എസ്.ഡി.പി.െഎ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വിവാദ പ്രസ്താവനയെ കുമ്മനം രാജശേഖരൻ ഉൾപ്പെെട ബി.ജെ.പി നേതാക്കൾ സ്വാഗതംചെയ്തത് ഇതിെൻറ ഫലമാണ്. ഇത് സി.പി.എം നിലപാടാണോ എന്ന് പാർട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. പാർട്ടിക്കെതിരായ വിമർശനങ്ങളിൽനിന്ന് തലയൂരുക, പാർട്ടിയിലെ ഹിന്ദു വർഗീയവാദികളെ തൃപ്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് പ്രസ്താവനക്കു പിന്നിൽ. സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
മുസ്ലിംവിരുദ്ധ നിലപാടില്‍ സി.പി.എം
സംഘ്പരിവാറിെൻറ തനിപ്പകർപ്പ് –പോപുലർ ഫ്രണ്ട്
കോഴിക്കോട്: മുസ്ലിംവിരുദ്ധ നിലപാടുകളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുന്ന കാര്യത്തില്‍ കേരളത്തിലെ സി.പി.എം സംഘ്പരിവാറിെൻറ തനിപ്പകര്‍പ്പായി മാറിയെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഭരണകൂടഭീകരതയും ഭരണപരാജയവും മറച്ചുവെക്കാന്‍ മുസ്ലിം തീവ്രവാദമെന്ന് പഴിപറയുന്നത് പാഴ്വേലയാണ്. ഇന്ത്യയില്‍ സി.പി.എം പ്രതിനിധാനം ചെയ്യുന്ന ഇടതുപ്രത്യയശാസ്ത്ര അടിത്തറയില്‍നിന്നുതന്നെയാണ് മാവോവാദം പോലുള്ള ആശയങ്ങള്‍ വളര്‍ന്നു വികസിച്ചിട്ടുള്ളത്. സ്വന്തം പ്രവര്‍ത്തകര്‍ മാവോവാദത്തിലേക്ക് പോയിട്ടുണ്ടെങ്കില്‍ അതു ചെറുക്കാനുള്ള ബാധ്യത സി.പി.എമ്മിനുതന്നെയാണുള്ളത് -അദ്ദേഹം വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.