മുസ്ലിം ലീഗിനെ സി.പി.എം ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നു- രമേശ് ചെന്നിത്തല

മ​ല​പ്പു​റം: മു​സ്‌ലിം ​ലീ​ഗി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ച്ച് യു​.ഡി.​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് സി​.പി​.എം ക​രു​തേ​ണ്ടെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഐ​ശ്വ​ര്യ കേ​ര​ളം യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണത്തിന് സാധ്യതയില്ലെന്ന് കണ്ടാണ് പച്ചയായ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം എന്ന് ഈ പ്രചരണങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു മതനിരപക്ഷ പാര്‍ട്ടിയും ചെയ്യാന്‍ പാടില്ലാത്ത തെറ്റായ കാര്യമാണ് സി.പി.എം ചെയ്യുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത്​ പിന്‍വാതില്‍ നിയമന മേളകളാണ്​ നടക്കുന്നത്​. ഭരണഘടനാ തത്വങ്ങളെയും സുപ്രീംകോടതി വിധിയേയും കാറ്റി പറത്തിക്കൊണ്ട് നൂറുകണക്കിനാളുകളെ പിന്‍വാതില്‍ വഴി നിയമിക്കുകയും അങ്ങനെ നിയമിച്ചവരെ സ്ഥിപ്പെടുത്തുകയും ചെയ്യുകയാണിപ്പോള്‍. സി.ഡിറ്റില്‍ 114 പേരെയാണ് കഴിഞ്ഞ ദിവസം സ്ഥിരപ്പെടുത്തിയത്. കെല്‍ട്രോള്‍, കില, വ്യവസായ വകുപ്പില്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, മത്സ്യഫെഡ്, മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ എല്ലായിടത്തും മത്സരിച്ച് സ്ഥിരപ്പെടുത്തല്‍ നടക്കുകയാണ്. വ്യവസായ മന്ത്രി ഇ.പി. ജയരാജ​ന്​ കീഴിലുള്ള കിൻഫ്രയിലാണ്​ ഏറ്റവും കൂടുതൽ നിയമനങ്ങൾ. സംസ്‌കൃത സർവകലാശാലയില്‍ മലയാള വിഭാഗത്തില്‍ അസി. പ്രഫസര്‍ തസ്തികയില്‍നിയമനം നല്‍കിയത് മുന്‍ എം.പി. എം.ബി. രാജേഷി​െൻറ ഭാര്യക്കാണ്​. ലിസ്​റ്റ്​ അട്ടിമറിച്ചാണ് ഈ നിയമനം നടത്തിയെന്ന് ഇൻറര്‍വ്യൂവിലെ മുന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാള്‍ ഫേസ് ബുക്ക് പോസ്​റ്റിട്ടു. മറ്റ് രണ്ടുപേര്‍ വി.സിക്ക്​ പരാതി നല്‍കി. ഈ മൂന്ന് വിദഗ്ധരും കടുത്ത ഇടതു പക്ഷപാതികളാണ്. അവര്‍ക്ക് പോലും സഹിക്കാന്‍ കഴിയാത്ത സ്വജനപക്ഷപാതമാണ് നടന്നത്. കൃത്യമായി പാലിച്ചാണ് നിയമനങ്ങളെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ ഈ നിയമനങ്ങള്‍ സംബന്ധി ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

 യു.ഡി.എഫ്​ അധികാരത്തിൽ എത്തിയാൽ പി.എസ്​.സി ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമുത്താൻ നിയമനിർമാണം നടത്തുമെന്നും​ രമേശ്​ ചെന്നിത്തല പറഞ്ഞു. ​ഇടതുപക്ഷ സർക്കാർ നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും പുന:പരി​ശോധിക്കും. പരമാവധി ആളുകൾക്ക്​ നിയമനങ്ങൾ നൽകാൻ നടപടികളുണ്ടാകും. 

രാഷ്​ട്രീയ കക്ഷി എന്ന നിലക്കാണോ മുഖ്യമന്ത്രിയും സി.പി.എമ്മും മുസ്​ലിം ലീഗിനെ വിമാര്‍ശിച്ചത്? ഘടകകക്ഷികൾ പാണക്കാട്ട് ചെന്ന് ചര്‍ച്ച നടത്തിയതിനെപ്പറ്റി വിജയരാഘവന്‍ പറഞ്ഞത് മതമൗലികവാദത്തെ ശക്തിപ്പെടുന്ന പ്രവര്‍ത്തി എന്നാണ്. ഇതാണോ രാഷ്​ട്രീയ പാര്‍ട്ടി എന്ന നിലക്കുള്ള വിമര്‍ശനം? അത് തനി വര്‍ഗ്ഗീയതയാണ്. മുസ്​ലിം ലീഗിനെ വർഗീയമായി ആക്രമിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയുമാണ് പിണറായിയും സി.പി.എമ്മും ചെയ്യുന്നത്. ഇത് തുടങ്ങി വച്ചത് മുഖ്യമന്ത്രിയാണ്. ബി.ജെ.പി.യുമായി ഉണ്ടാക്കിയ കൂട്ടുകെട്ടി​െൻറ ഭാഗമായാണ് ബി.ജെ.പി.യെപ്പോലും തോൽപിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വർഗീയത ഇളക്കിവിടുന്നത്. ജമാഅത്തെ ഇസ്​ലാമിയും യു.ഡി.എഫുമായി ബന്ധമില്ലെന്ന് ജമാഅത്തെ ഇസ്​ലാമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്​ലാമിയുമായി ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് ഇടതുമുന്നണിയുടെ മുന്‍ കണ്‍വീനര്‍ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞിട്ടുള്ളതാണ്​.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണ്. സുപ്രീംകോടതിയിലെ കേസില്‍ സര്‍ക്കാരി​െൻറ നിലപാട് എന്താണെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കുന്നില്ല. യു.ഡി.എഫ്​ അധികാരത്തിൽ എത്തിയാൽ ഭക്തർക്ക്​ അനുകൂലമായി നിയമനിർമാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരളയാത്രയിലാണ് കോവിഡ്​ പ്രോ​േട്ടാക്കാൾ ലംഘനമെന്ന്​ മുഖ്യമന്ത്രി പറയുന്നു. മന്ത്രിമാരുടെ അദാലത്തുകളില്‍ ആയിരങ്ങള്‍ തടിച്ചുകൂടുന്നത് മാധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ കണ്ടതാണ്. ആരോഗ്യമന്ത്രി തളിപ്പറമ്പില്‍ നടത്തിയ അദാലത്തില്‍ തന്നെ ഒരു പ്രോട്ടോക്കോളും പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല യു.ഡി.എഫ്​ ചെയർമാൻ പി.ടി. അജയമോഹൻ, മുസ്​ലിം ലീഗ്​ ജില്ല ജനറൽ സെക്രട്ടറി അഡ്വ.യു.എ. ലത്തീഫ,്​ പി. ഉബൈദുല്ല എം.എൽ.എ, ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.