വിതുര: തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് ചെറുവകോണം പ്രദേശങ്ങളിലെ 46 കുടുംബങ്ങളിൽനിന്ന് നിരവധി സി.പി.എം, ബി.ജെ.പി ഭാരവാഹികൾ കോൺഗ്രസിൽ ചേർന്നു.ഐശ്വര്യ കേരളയാത്ര ആര്യനാട് എത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷാൾ അണിയിച്ച് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ബി.ജെ.പി ജില്ല കമ്മിറ്റി അംഗവും ബി.എം.എസ് ജില്ല സെക്രട്ടറിയുമായിരുന്ന പി.എസ്. അനിൽകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ചെറുവകോണം സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുപാർട്ടികളിൽ നിന്നും ഭാരവാഹികളും കുടുംബാംഗങ്ങളും കോൺഗ്രസിൽ എത്തിയത്.
പാർട്ടിയിൽ വന്നവർക്ക് പനയ്ക്കോട് ചെറുവകോണം പ്രദേശങ്ങളിൽ വിപുലമായ സമ്മേളനങ്ങൾ ചേർന്ന് സ്വീകരണം നൽകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ.എസ് ഹാഷിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.