ആലപ്പുഴ: മകന്‍റെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ടുള്ള യു. പ്രതിഭ എം.എൽ.എയുടെ പ്രതികരണങ്ങൾ ഒരമ്മയുടെ വികാര പ്രകടനമായി മാത്രം കണ്ടാൽ മതിയെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പ്രതിഭയുടെ ഏകമകനുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പ്രശ്നമുണ്ടായത്. ആ സമയം അമ്മ എന്ന നിലയിൽ സ്വഭാവികമായ പ്രതികരണമാണ് ഉണ്ടായതെന്നും അതിനപ്പുറം ഒന്നുമില്ലെന്നും ആർ. നാസർ വ്യക്തമാക്കി.
പ്രതിഭയുടെ വിശ്വാസം ആ കുട്ടി അങ്ങനെ ചെയ്തിട്ടില്ലെന്നാണ്. അതാണ് അവരുടെ വിശ്വസം. ഒരു കൂട്ടുക്കെട്ടിൽ പോയി ഇങ്ങനെ കേസിൽ പ്രതിയായപ്പോൾ ഒരമ്മയുടെ വേദനയാണ് അവർ പറഞ്ഞത്. അതാണ് അവർ പ്രകടിപ്പിച്ചത്.
ഒരു പയ്യൻ മാത്രമല്ല, വേറെ കുട്ടികളുമായി പോയ സമയത്താണ് ഇങ്ങനെ കേസായത്. നാട്ടിൻപുറത്ത് കുട്ടികൾ കൂട്ടംകൂടിയാണല്ലോ ഇങ്ങനെയെല്ലാം ചെയ്ത് കൊണ്ടിരിക്കുന്നത്. അങ്ങനെ ഏതോ ഗ്യാങ്ങിനകത്ത് ഈ പയ്യൻ പെട്ടുപോയതായിരിക്കണം. അങ്ങനെയാകും ഈ കേസ് വന്നിട്ടുള്ളതെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കി.
'ഒറ്റ മകനെയുള്ളൂ, ഭർത്താവ് മരിച്ചതാണ്. പിന്നെ ആകെ കൂടി ഈ കുട്ടിയേ ഉള്ളൂ. അവർ അവനെ വളർത്തി കൊണ്ടിരിക്കുകയാണ്. അപ്പോൾ ഇത് കേട്ടപ്പോളുണ്ടായ പെട്ടെന്നുള്ള ഒരു പ്രതിഷേധമായിരുന്നു. അവർക്കുണ്ടായ വേദന ഇതാണ്. അങ്ങനെ കണ്ടാൽ മതി. എക്സൈസ് ബോധപൂർവം ആരെയും കേസിൽ പ്രതിയാക്കില്ല. അങ്ങനെ പ്രതിയാക്കിയാൽ വിവരമറിയില്ലേ. അങ്ങനെ ആരെയും പ്രതിയാക്കാൻ പറ്റില്ലല്ലോ' -ആർ. നാസർ ചൂണ്ടിക്കാട്ടി.
കേസ് സംബന്ധിച്ച് പ്രതിഭ കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനം വിളിച്ച് വിശദീകരണം നല്‍കിയിരുന്നു. മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വിശ്വാസമെന്നും ഇതിന്റെ പേരില്‍ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നുമാണ് എം.എല്‍.എ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.