തിരുവഞ്ചൂർ രാധാകൃഷ്​ണന്​ സി.പി.എം പ്രവർത്തകരുടെ വധഭീഷണി ​-വി.ഡി.സതീശൻ

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്​ണന്​ സി.പി.എം പ്രവർത്തകരുടെ വധഭീഷണിയുണ്ടെന്ന് പ്രതിപക്ഷ നേതാവ്​​ വി.ഡി.സതീശൻ. ഇതിന്​ പിന്നിൽ ടി.പി കേസ്​ പ്രതികളാണെന്ന്​ കോൺഗ്രസ്​ ആരോപിച്ചു. സർക്കാർ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

തിരുവഞ്ചൂർ രാധകൃഷ്​ണനേയും ഭാര്യയേയും മക്കളേയും കൊല്ലുമെന്ന​ ഊമക്കത്താണ്​​ ലഭിച്ചത്​. ഭീഷണിക്കത്ത്​ വന്നത്​ ജയിലിൽ നിന്നാണെന്നും സതീശൻ ആരോപിച്ചു. കേരളത്തിൽ ക്രിമിനിലുകളുടെ അഴിഞ്ഞാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സതീശനൊപ്പം കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരനും വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തിരുന്നു.

News Summary - CPM activists threaten to kill Thiruvanchoor Radhakrishnan - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.