Posted On
date_range Updated On
date_range എം.എം മണിക്കെതിരെ പാർട്ടി നടപടിയുണ്ടായേക്കും
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ സി.പി.എം നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
എം.എം മണിയുടെ പ്രസ്താവനകൾ നിരന്തരം സർക്കാറിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കുന്നതായാണ് സെക്രട്ടറിയേറ്റിെൻറ വിലയിരുത്തൽ. ഇയൊരു പശ്ചാത്തലത്തിൽ മണിക്കെതിരെ നടപടിയെടുക്കണമെന്ന് സെക്രട്ടിയേറ്റിൽ ധാരണയാവുകയായിരുന്നു. മണിക്കെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്.
മുന്നാർ സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെയും പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് എം.എം മണി ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.