ഏക സിവിൽകോഡ് സെമിനാറുമായി മുസ്‌ലിം കോ ഓർഡിനേഷനും; സി.പി.എമ്മിനും ക്ഷണം

കോഴിക്കോട്: ഏക സിവിൽകോഡിനെതിരെ മുസ്‌ലിം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സി.പി.എമ്മിനും ക്ഷണം. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം കോ ഓർഡിനേഷൻ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റിയുടെ ചെയർമാൻ.

നേരത്തെ ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിച്ച സെമിനാറിലേക്ക് ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കോൺഗ്രസിനെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചത്.

Tags:    
News Summary - CPIM invited to the uniform civil code seminar led by Muslim Cordination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.