കാത്തിരുന്നിട്ടും എസ്‌.ഡി.പി.ഐ സംഘത്തെ മടക്കി അയച്ചു -വിശദീകരണവുമായി സി.പി.എം

തിരുവനന്തപുരം: എസ്‌.ഡി.പി.ഐ സംഘം എ.കെ.ജി സെന്‍റര്‍ സന്ദര്‍ശിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയും ചിലര്‍ എ.കെ.ജി സെന്‍ററിന്‌ മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും വസ്‌തുതാപരമല്ലെന്ന്​ സി.പി.എം. എസ്‌.ഡി.പി.ഐ ഭാരവാഹികളെന്ന്‌ പരിചയപ്പെടുത്തിയ ഏഴംഗ സംഘം ജൂലൈ ഒന്നിന്​ അഞ്ചോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. നേതാക്കളെ കാണണമെന്ന്‌ ആവശ്യപ്പെട്ടു.

എന്നാല്‍, എസ്‌.ഡി.പി.ഐയുമായി കൂടിക്കാഴ്‌ച നടത്താന്‍ പാർട്ടിക്ക്‌ താല്‍പര്യമില്ലെന്നറിയിച്ചു. അഞ്ചു മിനിറ്റിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ലെന്ന കര്‍ശന നിലപാടെടുത്തതോടെ അവര്‍ മടങ്ങി. പുറത്തിറങ്ങിയ അവര്‍ എ.കെ.ജി സെന്‍ററിന്‌ മുന്നില്‍നിന്ന്‌ ഫോട്ടോയെടുത്ത്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത്‌ ഏറ്റെടുത്ത്‌ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാനും തയാറായി.

'എ.കെ.ജി സെന്‍റര്‍ പൊതുജനങ്ങള്‍ക്ക്‌ എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്‌. അവിടെ കടന്നുവരുന്നതിന്‌ ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, എസ്‌.ഡി.പി.ഐ പോലുള്ള വര്‍ഗീയകക്ഷികളുമായി ഒരുതരത്തിലുള്ള കൂടിക്കാഴ്‌ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല എന്നതിന്‍റെ അടിസ്ഥാനത്തിലാണ്‌ അവരെ മടക്കി അയച്ചതെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു.

Tags:    
News Summary - CPIM explanation about SDPI leaders AKG center visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.