ഗവർണർ ആർ.എസ്​.എസ്​ സമ്മർദത്തിന്​ വഴങ്ങി; വിമർശനവുമായി​ സി.പി.എം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക്​ വൈസ്​ചാൻസലർ സമർപ്പിച്ച പാനലിൽ ഉൾപ്പെടാത്ത രണ്ടുപേരെ ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്​തത്​ വിവാദമായി. ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ രംഗത്തുവരുകയും ചെയ്​തു. ആര്‍.എസ്‌.എസ്‌ സമ്മർദത്തിന്‌ വഴങ്ങിയാണ്‌ ഗവര്‍ണറുടെ നടപടിയെന്ന്​ സെക്ര​േട്ടറിയറ്റ്​ പ്രസ്​താവനയിൽ ആരോപിച്ചു.

വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള 13 പേരെയും നാല്​ വിദ്യാർഥിപ്രതിഭകളെയുമാണ്​ ഗവർണർ നാമനിർദേശം ചെയ്​തത്​. ഇതിൽ എഴുത്തുകാരൻ, ശാസ്​ത്രജ്ഞൻ എന്നീ മണ്ഡലങ്ങളിലേക്ക്​ വൈസ്​ചാൻസലർ സമർപ്പിച്ച പാനലിൽനിന്നുള്ളവരെ ഒഴിവാക്കി പുറത്തുനിന്നുള്ള രണ്ടുപേരെ ഗവർണർ നാമനിർദേ​ശം ​െചയ്യുകയായിരുന്നു. എഴുത്തുകാര​​െൻറ വിഭാഗത്തിൽ എം. ഷിജുഖാൻ, വിനോദ്​ വൈശാഖി എന്നിവരുടെ പേരായിരുന്നു വൈസ്​ചാൻസലർ സമർപ്പിച്ച പാനലിലുണ്ടായിരുന്നത്​. ഇത്​ പരിഗണിക്കാതെ സർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിലെ അധ്യാപകൻ പ്രഫ. എ.എം. ഉണ്ണികൃഷ്​ണനെയാണ്​ നാമനിർദേശം ചെയ്​തത്​.

ശാസ്​ത്രജ്ഞരുടെ മണ്ഡലത്തിൽ നിന്ന്​ വി.എസ്​.എസ്​.സി സയൻറിസ്​റ്റ്​ ഡോ. സുരാജ്​, നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ സയൻസ്​ ആൻഡ്​​ ടെക്​നോളജിയിലെ പ്രിൻസിപ്പൽ സയൻറിസ്​റ്റ്​​ ഡോ. രാജീവ്​ കെ. സുകുമാരൻ എന്നിവരുടെ പേരാണ്​​ വി.സിയുടെ പാനലിൽ ഉണ്ടായിരുന്നത്​. ഇതിനുപകരം പാലോട്​ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ സയൻറിസ്​റ്റ്​ ടി.വി. വിനോദ്​കുമാറിനെയാണ്​ ഗവർണർ നാമനിർദേശം ചെയ്​തത്​. എഴുത്തുകാരുടെ മണ്ഡലത്തിൽ നാമനിർദേശം ചെയ്​ത എ.എം. ഉണ്ണികൃഷ്​ണനെ കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറി​​െൻറ കാലത്തും പാനലിന്​ പുറത്തുനിന്ന്​ ഗവർണർ നാമനിർദേശം ചെയ്​തിരുന്നു.

വൈസ്​ ചാൻസലർ സമർപ്പിക്കുന്ന പാനലില്‍നിന്ന്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്‌വഴക്കമാണ്‌ നിലവിലുള്ളതെന്നും ഇതിന്​ പുറത്ത്‌ നിന്നുള്ളവരെ ആര്‍.എസ്‌.എസ്‌ സമ്മര്‍ദത്തിന്‌ വഴങ്ങിയാണ്‌ ഗവര്‍ണർ നാമനിർദേശം ചെയ്​തതെന്നും സി.പി.എം സെക്ര​േട്ടറിയറ്റ്​ ആരോപിച്ചു. പാനലില്‍നിന്ന്‌ മതന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ളവരെ തെരഞ്ഞുപിടിച്ച്‌ ഒഴിവാക്കി സംഘ്​പരിവാര്‍ ആഭിമുഖ്യമുള്ള രണ്ട്‌ പേരുകള്‍ കൂട്ടിച്ചേര്‍ത്തത്‌ വിചിത്രമായ നടപടിയാണ്‌. ഗവര്‍ണറുടെ പദവിക്ക്​ മങ്ങലേല്‍പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്​ സംസ്ഥാന സെക്ര​േട്ടറിയറ്റ്‌ അഭിപ്രായപ്പെട്ടു.
Tags:    
News Summary - CPIM against kerala governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.