ഗവർണറുടെ ‘സംസ്​ഥാന ബി.ജെ.പി അധ്യക്ഷന്‍’ കളി സകല സീമകളും ലംഘിച്ചെന്ന്​ സി.പി.എം

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയ നടപടിയെ ചൊല്ലി സർക്കാറും ഗവർണറും തമ്മിൽ നിലനിൽ ക്കുന്ന അഭിപ്രായഭിന്നതയിൽ സി.പി.എം കടുത്തനിലപാടിൽ​. സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ പുറത്തി റക്കിയ പ്രസ്​താവനയിൽ ഗവർണർ ആരിഫ്​ മുഹമ്മദ് ​ഖാ​​െൻറ നടപടികളെ രൂക്ഷമായാണ്​ വിമർശിച്ചത്​.

ഭരണഘടനയുടെ അന് തഃസത്തക്ക്​​ നിരക്കാത്ത ജല്‍പനങ്ങളാണ്‌ ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നത്​. നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്നാണ്​ അദ്ദേഹം പറയുന്നത്​. ഏത്​ നിയമത്തി​​െൻറ ലംഘനമാണ്‌ നിയമസഭ നടത്തിയതെന്ന്‌ ചൂണ്ടിക്കാട്ടാൻ അദ്ദേഹത്തിന്​ കഴിയുമോയെന്ന്​ കോടിയേരി വെല്ലുവിളിച്ചു. ഏത്​ നിയമത്തി​​െൻറ പിന്‍ബലത്തിലാണ്‌ അദ്ദേഹം നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്ന്​ വ്യക്തമാക്കാമോ? ഇതു രണ്ടും അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്ന്​ കോടിയേരി പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്‌. അന്നും ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാറും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ്‌ ഗവര്‍ണര്‍ പദവിയിലിരുന്ന്​ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ കാഴ്‌ച​െവച്ചിരിക്കുന്നത്‌. തരംതാണ രാഷ്​ട്രീയക്കളിയിലാണ്‌ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന്‌ അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍.എസ്‌.എസുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം.

അരുണാചല്‍ കേസില്‍ 2016ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍ ഗവര്‍ണര്‍ വായിച്ചാല്‍ നന്നായിരുന്നു. നിയമസഭ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമില്ലെന്നാണ്‌ സുപ്രീംകോടതി അർഥശങ്കക്കിടയില്ലാത്തവിധം വിധിച്ചത്‌. ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവർണറുടെ ‘സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍’ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്നും കോടിയേരി പ്രസ്​താവനയിൽ ആരോപിച്ചു.

Tags:    
News Summary - cpim against kerala governor-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.