നോട്ട് നിരോധനം തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചു –കാനം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ എ.ഐ.ടി.യു.സി രാപ്പകല്‍ സമരം തുടങ്ങി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാറിന്‍െറ പരിഷ്കരണനടപടികളിലൂടെ ഇരകളായിത്തീരുന്നത് രാജ്യത്തെ തൊഴിലാളിവര്‍ഗമാണെന്ന് അദ്ദേഹം പറഞ്ഞു. കള്ളനോട്ടും കള്ളപ്പണവും തടയാനെന്ന പേരില്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിച്ചു. ഇപ്പോള്‍ പൊളിഞ്ഞ കള്ളപ്പണ പോരാട്ടത്തിന്‍െറ കഥയാണ് മോദി പറയുന്നത്.

രാജ്യത്തിന്‍െറ വളര്‍ച്ചാനിരക്ക് രണ്ട് ശതമാനത്തിലധികം കുറഞ്ഞെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് വിറ്റ് കമ്മി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കശുവണ്ടി കമ്പനി ഉടമകള്‍ സര്‍ക്കാര്‍ പറഞ്ഞ കൂലി കൊടുക്കാന്‍ തയാറായില്ളെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. കമ്പനി അടച്ചിട്ട് തൊഴിലാളികളെ വെല്ലുവിളിക്കുന്നവരോട് സൗമനസ്യം കാണിക്കില്ല. സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - cpi strike aginst demonitization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.