എൽ.ഡി.എഫ് സർക്കാർ വിവാദങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായെന്ന് കാനം

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ വിവാദങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാറി‍​െൻറ പല ക്ഷേമപദ്ധതികളും വേണ്ടരീതിയിൽ ജനങ്ങളിലേക്കെത്തുന്നില്ല. കെ.എസ്​.ആർ.ടി.സിയിൽ പണിമുടക്കിയവരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ലെന്നും തൊഴിലാളികൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് ഇടതു സർക്കാറിന് യോജിച്ചതാണോ എന്നും കാനം ചോദിച്ചു. കേരള സെക്ര​േട്ടറിയറ്റ് സ്​​റ്റാഫ് അസോസിയേഷൻ (കെ.എസ്​.എസ്​.എ) 31-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവർണർ വിളിച്ചയുടൻ അനുസരണയുള്ള കുട്ടിയെപ്പോലെ മുഖ്യമന്ത്രി പോയത് ശരിയായില്ല. ഭരണഘടനാവിരുദ്ധമായ നടപടിയാണ് ഗവർണറുടേത്. കേന്ദ്രത്തിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും മധ്യത്തിലുള്ള ഏജൻറാണ് അദ്ദേഹം. അതിനപ്പുറം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആജ്ഞാപിച്ച് വശത്താക്കാൻ ശ്രമിക്കുന്നത് നിയമപരമായി പരിശോധിക്കണമെന്നും മന്ത്രിസഭയെന്നത് ഹെഡ്മാസ്​റ്ററും കുട്ടികളുമല്ലെന്നും കാനം പറഞ്ഞു.

കേന്ദ്രം പറയുന്നത് സംസ്ഥാനം അനുസരിക്കുന്നു എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. വിമർശകർക്ക് സർക്കാർ കാതോർക്കണം. ഇല്ലാത്ത അധികാരം മുഖ്യമന്ത്രിയോ മന്ത്രിമാരോ ഉപയോഗിക്കുന്നത് ശരിയല്ല. സെക്ര​േട്ടറിയറ്റിലും അധികാര കൈയേറ്റം നടക്കുന്നുണ്ടെന്നും കാനം ആരോപിച്ചു. മൂന്നാർ വിഷയത്തിൽ റവന്യൂമന്ത്രിയെ ഉൾപ്പെടുത്താതെ യോഗം നടത്തിയെങ്കിൽ അത് അർഥശൂന്യമാണെന്നും ആരു വിചാരിച്ചാലും മൂന്നാറിൽ അനധികൃത നിർമാണം അനുവദിക്കില്ലെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

 

Tags:    
News Summary - Cpi State Secretary Kanam Rajendran said that Ldf Govt as a Factory of Controversy Produce -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.