സി.പി​.െഎ സംസ്ഥാന കൗൺസിൽ തുടങ്ങി

ആലപ്പുഴ: സി.പി.​െഎ സംസ്ഥാന കൗൺസിൽ ​യോഗം ആലപ്പുഴയിൽ തുടങ്ങി. ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്​ഡി സംസ്ഥാന കൗൺസിലിൽ പ​െങ്കടുക്കുന്നുണ്ട്​. ബോർഡ്​ കോർപറേഷൻ നിയമനങ്ങളും ഇ.എസ്. ബിജിമോൾ എം.എൽ.എക്കെതിരെ അച്ചടക്കനടപടി ​ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന എക്സിക്യൂട്ടിവിന്‍െറ ശിപാര്‍ശയും സംസ്ഥാന കൗൺസിൽ ചർച്ചചെയ്യും. ബിജിമോൾക്കെതിരായ അച്ചടക്ക നടപടി ശിപാര്‍ശ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ്​ സൂചന

അച്ചടക്ക നടപടി ശിപാർ അംഗീകരിക്കപ്പെട്ടാല്‍ ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തപ്പെടും. തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതുകൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം. ഈ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജിമോളോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, ത​െൻറ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. തൃപ്തികരമല്ലെന്നതിനാല്‍ ബിജിമോളുടെ വിശദീകരണം തള്ളാന്‍ എക്സിക്യൂട്ടിവ് തീരുമാനിക്കുകയായിരുന്നു.

 

Tags:    
News Summary - cpi state council at alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.