അംഗങ്ങൾ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്ന് സി.പി.ഐ സംഘടന റിപ്പോർട്ട് 

കൊല്ലം: സി.പി.ഐ കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് സി.പി.ഐ സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്നും സ്‌ത്രീധനം വാങ്ങുന്ന പ്രവണതപോലും അംഗങ്ങൾക്കിടയിലുണ്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട് സംഘടന റിപ്പോർട്ട്. 

പാർട്ടിക്കകത്ത് തുറന്ന ചർച്ചകളും വിമർശനങ്ങളും ഇല്ലാതാകുന്നു.  ചില നേതാക്കൾ ദ്വീപ് പോലെ പ്രവർത്തിക്കുന്നു. കേഡർമാർ ഇല്ലാതാകുന്ന അവസ്ഥ നേതൃത്വത്തിന്‍റെ വീഴ്ചയാണ്. വിഭാഗീയത പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ബാധിച്ചിരിക്കുന്നു. വ്യക്ത്യാധിഷ്ഠിതമായ വിഭാഗീയതക്ക് പോലും സൈദ്ധാന്തിക പരിവേഷം നല്‍കുന്നു. അവരെ ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 
 

Tags:    
News Summary - cpi party congress, organaisation report-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.