Posted On
date_range Updated On
date_range വനം മന്ത്രിയുടെ ചടങ്ങിൽ നിന്ന് സി.പി.ഐ നേതാക്കളും പ്രവർത്തകരും വിട്ടുനിന്നു
കോതമംഗലം: വനം മന്ത്രിയുടെ ചടങ്ങിൽനിന്ന് സി.പി.ഐ നേതാക്കൾ വിട്ടുനിന്നു.
ചടങ്ങിനെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സി.പി.ഐ നേതൃത്വത്തെ അറിയിച്ചിരുന്നില്ല. ഇത് മന്ത്രിയെ അറിയിച്ചെങ്കിലും ഇടപെടാതിരുന്നതാണ് നേതാക്കൾ മന്ത്രിയെ അവഗണിച്ചതിനു പിന്നിൽ.
ബുധനാഴ്ച രാത്രി തന്നെ തട്ടേക്കാട് വനംവകുപ്പിെൻറ ഐ.ബിയിൽ മന്ത്രി എത്തിയിരുന്നു.
ജില്ല മണ്ഡലം നേതാക്കളും പാർട്ടി പ്രവർത്തകരും ചടങ്ങിനെത്തിയില്ല. മന്ത്രിയുടെ നടപടിക്കെതിരെ ജില്ല, സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.