‘കെട്ടിയിട്ട്​ തല്ലും’- റേഞ്ച്​ ഓഫിസ​റെ ഭീഷണിപ്പെടുത്തി സി.പി.ഐ നേതാവ്​ -Video

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവി​​െൻറ ഭീഷണി. റേഞ്ച് ഓഫിസറെ പരസ്യമായി കെട്ടിയിട്ട് തല്ലുമെന്നായിരുന്നു ഭീഷണി. ഇതേ തുടർന്ന്​ വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.

ബംഗ്ലാവുതറ അമ്പതാംമൈലിൽ വനംവകുപ്പ് ട്രഞ്ച്​ നിർമിച്ചതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ്​ റവന്യു-വനം വകുപ്പ് അധികൃതര്‍ സംയുക്ത പരിശോധനക്കെത്തിയത്. ട്രഞ്ച് റവന്യു ഭൂമിയിലാണെന്നും പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാനാണ്​ വനം വകുപ്പി​​െൻറ ശ്രമമെന്നു​മായിരുന്നു പരാതി. 

കാട്ടാനശല്യം ഒഴിവാക്കാനാണ് വനംവകുപ്പ് ട്രഞ്ച്​ നിർമിച്ചത്. എന്നാലിത്​ റോഡിലൂടെയാണ് നിർമിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. ജില്ല കലക്ടറുടെ നിർദേശപ്രകാരം ഇക്കാര്യം അന്വേഷിക്കാനെത്തിയ ദേവികുളം തഹസിൽദാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയുമാണ് സി.പി.ഐ. ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ്  ഭീഷണിപ്പെടുത്തിയത്. ഇതി​​െൻറ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​. 

റേഞ്ച്​ ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്നും ഇത് സി.പി.ഐ. ലോക്കൽ സെക്രട്ടറിയാണ് പറയുന്നതെന്ന് ഓർത്തോ എന്നും പറയുന്നത് വിഡിയോയിലുണ്ട്. റേഞ്ച്​ ഓഫിസറെ സ്ഥലംമാറ്റാൻ തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ മാറ്റാമെന്നും എന്നാൽ തരാനുള്ളത് തന്നിട്ടേ മാറ്റൂവെന്നുമാണ്​ ഭീഷണിപ്പെടുത്തിയിരിക്കുന്നത്​.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം മൂന്നാർ പൊലീസ്​ കേസെടുത്തു. അതേസമയം, ഹൈകോടതി വനപ്രദേശമായി അംഗീകരിച്ച സ്ഥലമാണിതെന്നും വനംവകുപ്പി​​െൻറ സംരക്ഷണയിലാണ് ഈ പ്രദേശമെന്നുമാണ്​ ഡി.എഫ്.ഒ പറയുന്നത്​. 

 

Full View
Tags:    
News Summary - CPI leader threatening forest officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.