കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ലക്ഷദ്വീപിന് സംസ്ഥാന പദവി നേടി യെടുക്കുമെന്ന് സി.പി.ഐ ലക്ഷദ്വീപ് ഘടകം. അലി അക്ബറാണ് പാർട്ടിക്കുവേണ്ടി മത്സരിക്കു ന്നത്. നിലവിൽ ഉദ്യോഗസ്ഥഭരണമാണ് ദ്വീപിൽ നടക്കുന്നതെന്നും ജനാധിപത്യ സംവിധാനങ്ങൾ അട്ടിമറിക്കപ്പെടുകയാണെന്നും സി.പി.ഐ സെക്രട്ടറി സി.ടി. നജ്മുദ്ദീൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ദ്വീപിലെ ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ആരോഗ്യ മേഖലയെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കും. മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള പദ്ധതികളും ദ്വീപിൽ നടപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.