അതിരപ്പള്ളി പദ്ധതി നടപ്പാക്കുന്നത് പ്രായോഗികമല്ല -കാനം രാജേന്ദ്രൻ

ആലപ്പുഴ: പരിസ്ഥിതി സംരക്ഷണം ഭരണാധികാരികൾക്ക് തമാശയായി മാറിയിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതിരപ്പള്ളിയുടെ യഥാർഥ ഉടമസ്ഥാവകാശം നിയമപ്രകാരം നാടാർ സമുദായത്തിലെ ആദിവാസികൾക്കാണ്. ഇതിൽമേലുള്ള കേസ് ഹൈകോടതിയിൽ നടക്കുകയാണ്.

സങ്കൽപ്പത്തിൽ നിന്നു കൊണ്ട് ജല വൈദ്യുതി പദ്ധതിയെ കുറിച്ച് സംസാരിക്കരുത്. അതിരപ്പള്ളിയിൽ 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ തുനിയുന്നവർ ചാലക്കുടിപുഴയിൽ അതിനുള്ള വെള്ളമില്ലയെന്നത് മനസിലാക്കണമെന്നും കാനം ചൂണ്ടിക്കാട്ടി.

എൽ.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - cpi kanam rajendran react environment protection not a game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.