കൊണ്ടോട്ടി: സി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസ് ബന്ധവുമായി സംബന്ധിച്ച വാചകം പിൻവലിച്ചതിനെ സ്വാഗതം ചെയ്യുന്നതായി സി.പി.െഎ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം.
സി.പി.െഎ പാർട്ടി കോൺഗ്രസിെൻറ പതാക ജാഥക്ക് െകാണ്ടോട്ടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് എല്ലാ മതേതര ശക്തികളുമായി ഒന്നിച്ചുപോകണം.
പക്ഷേ, കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് പറയുന്നത് ശസ്ത്രക്രിയ വേണം പക്ഷേ ചോര പൊടിയാൻ പാടില്ലെന്നും മുട്ട പൊട്ടിക്കാതെ ഓംലെറ്റ് ഉണ്ടാക്കണമെന്നും പറയുന്നതു പോലെയാണ്. സി.പി.എമ്മിനകത്തെ ആശയക്കുഴപ്പമാണ് പ്രമേയത്തിലും കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏരിയ സെക്രട്ടറി പുലത്ത് കുഞ്ഞു അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, കിസാൻ സഭ സംസ്ഥാന പ്രസിഡൻറ് വി. ചാമുണ്ണി, മഹിള ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം, സി.പി.െഎ ജില്ല സെക്രട്ടറി പി.പി. സുനീർ, കെ.സി. സന്തോഷ് കുമാർ, മഹേഷ് കക്കത്ത്, അഡ്വ. കെ.കെ. സമദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.