കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി. ഉദയഭാനു ൈഹകോടതിയിൽ രണ്ടാമതും ജാമ്യഹരജി നൽകി. ആദ്യത്തേത് തള്ളിയതിനുശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും ഇനിയും കസ്റ്റഡിയിൽ വേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജാമ്യഹരജി നൽകിയത്.
കൂടുതൽ സാക്ഷികളെ ചോദ്യംചെയ്ത് മൊഴി ശേഖരിച്ചിട്ടുള്ളതായി ഹരജിയിൽ പറയുന്നു.
കൊലപാതകം നടത്തിയതായി കണ്ടെത്തിയ ഒന്നുമുതൽ നാലുവരെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ഒരിക്കൽപോലും ഇവരെ നേരിട്ട് കണ്ടിട്ടില്ല. ഫോണിലും ബന്ധപ്പെട്ടിട്ടില്ല. കൊലപാതകത്തിൽ പങ്കുണ്ടെന്ന് തനിക്കെതിരെ ആരോപണങ്ങളില്ല. മുമ്പ് പല പ്രധാന കേസുകളിലും താൻ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അന്നത്തെ പ്രതിഭാഗവുമായി ബന്ധപ്പെട്ട പ്രമുഖരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഹരജിയിൽ ആേരാപിക്കുന്നു. അഞ്ച്, ആറ് പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവരും ജാമ്യഹരജി നൽകിയിട്ടുണ്ട്. ഇവ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.