പാണ്ടിക്കാട്: ഒരു മരണവീടിൻെറ മൂകതയല്ല, ഉള്ളിലെരിയുന്ന കനലുകളുമായി കഴിയുന്ന ഉമ്മ യുടെ നെഞ്ചിനകത്തെ വിങ്ങലായിരുന്നു പാണ്ടിക്കാട് അങ്ങാടിയിൽ ചെറുകപ്പുള്ളി വീടിെൻറ അന്തരീക്ഷത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ. ചെറുകപ്പുള്ളി പരേതനായ ഹംസയുടെ മകൻ സി.പി. ജലീ ൽ (29) വയനാട് വൈത്തിരിയിൽ മാവോവാദികളുമായുള്ള പൊലീസ് െവടിവെപ്പിൽ പരിക്കേറ്റ വിവരം രാത്രി വൈകി തന്നെ മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞിരുന്നു. കൊല്ലപ്പെട്ട വിവരം രാവില െയാണ് ലഭിക്കുന്നത്. അതും മാധ്യമങ്ങളിലൂടെ.
2015ന് ശേഷം അബ്ദുൽ ജലീൽ വീട്ടിൽ വരാറ ില്ല. മരണവിവരം അറിഞ്ഞതോടെ വീടിനകത്ത് തേങ്ങലുയർന്നു. പ്രാർഥന മന്ത്രങ്ങളുമായാണ ് ഉമ്മ ഹലീമയും മറ്റു പെൺമക്കളും കഴിയുന്നത്. മകൻ കൊല്ലപ്പെട്ടതിെൻറ ഔദ്യോഗികമായ ഒര ു വിവരവും വ്യാഴാഴ്ച ഉച്ച വരെയും കിട്ടിയിരുന്നില്ല. മരണം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് മറ്റു സഹോദരങ്ങളും സ്ഥിരീകരിച്ചത്.
ഹലീമ ഒമ്പത് മക്കളെ പെറ്റതിൽ ആറ് ആൺമക്കളും പൊതുപ്രശ്നങ്ങളിൽ സജീവമായിരുന്നു. കൃത്യമായ രാഷ്ട്രീയവും കാഴ്ചപ്പാടുമുള്ളവർ. ഉയർന്ന വിദ്യാഭ്യാസമോ ഉദ്യോഗങ്ങളോ ആരും നേടിയില്ല. എന്നാൽ, രാഷ്ട്രീയമായി അവർ തെരഞ ്ഞെടുത്ത വഴികളാവട്ടെ മിക്കതും തീവ്ര ചിന്താഗതിക്കാരുടെതായിരുന്നു. മൊയ്തീൻ, അബ്ദുൽ റഷീദ്, ഇസ്മായിൽ, അൻസാർ, ജിൻഷാദ്, ഖദീജ, ശരീഫ, നൂർജഹാൻ എന്നിവരാണ് സഹോദരങ്ങൾ.
ഖബറടക്കമടക്കം ബാക്കിയുള്ള കാര്യങ്ങളും മൃതദേഹം ഏറ്റവുവാങ്ങാനുള്ള ഒരുക്കങ്ങളും ഏറ്റവും ഇളയ സഹോദരൻ ജിൻഷാദിൻെറയും ഉമ്മയോടൊപ്പം കഴിയുന്ന അൻസാറിൻെറയും നേതൃത്വത്തിൽ നടത്തുകയാണ്. ഇവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം വിരലിലെണ്ണാവുന്നവരാണ് മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയത്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം പാണ്ടിക്കാട് വളരാട് തറവാട്ടു വളപ്പിൽ ഖബറടക്കുമെന്ന് സഹോദരങ്ങൾ അറിയിച്ചു.
എസ്.എസ്.എൽ.സി വരെയേ ജലീൽ പഠിച്ചിട്ടുള്ളൂ. മൂത്ത മൂന്നു സഹോദരങ്ങളായ സി.പി. മൊയ്തീൻ, സി.പി. റഷീദ്, സി.പി. ഇസ്മയിൽ എന്നിവരുടെ വഴിതന്നെയാണ് ജലീലും തെരഞ്ഞെടുത്തത്. കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കേ തിരുവനന്തപുരത്ത് എ.ഡി.ബി. ഒാഫിസ് അടിച്ചു തകർത്ത് കരി ഒായിൽ ഒഴിച്ചതടക്കം സംഭവങ്ങളിൽ രണ്ട് ജ്യേഷ്ഠ സഹോദരൻമാർ പ്രതിചേർക്കപ്പെട്ടിരുന്നു.
ഇസ്മയിൽ ഇപ്പോൾ പുണെ ജയിലിലാണ്. മാവോവാദി സംഘത്തോടൊപ്പമുണ്ടെന്ന് കരുതപ്പെടുന്ന മൊയ്തീനെ കുറിച്ച് കുടുംബത്തിന് വിവരങ്ങളൊന്നുമില്ല. 1994 മുതൽ ഇടതടവില്ലാതെ പൊലീസ് കയറിയിറങ്ങുന്ന വീടാണിത്. പോരാട്ടം നേതാവ് എം.എൻ. രാവുണ്ണി വ്യാഴാഴ്ച വൈകീട്ട് ജലീലിെൻറ വീട് സന്ദർശിച്ചു.
‘അവൻ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ല’ പാണ്ടിക്കാട്: അബ്ദുൽ ജലീൽ ഏറ്റുമുട്ടലിലല്ല കൊല്ലപ്പെട്ടതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ ജിൻഷാദ് ആരോപിച്ചു. ജുഡീഷ്യൽ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരണം. ഇക്കാര്യം വയനാട് ജില്ല കലക്ടർ മുഖേന പരാതി നൽകിയിട്ടുണ്ടെന്ന് ജിൻഷാദ് പറഞ്ഞു.
ബുധനാഴ്ച രാത്രി വൈകി ഏറ്റുമുട്ടലിൽ പരിക്കേറ്റെന്ന വിവരമാണ് പുറത്തു വന്നത്. രാവിലെയായപ്പോഴേക്കും മരണപ്പെട്ടതായും വിവരം ലഭിച്ചു. മരിച്ചെന്ന വിവരം ലഭിച്ചതല്ലാതെ മറ്റു കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നും ആരും അറിയിച്ചിട്ടില്ലെന്നും ജലീലിെൻറ ഉമ്മ ഹലീമ ‘മാധ്യമ’ത്തോട് പറഞ്ഞു.
1. ജലീലിൻെറ കൈയിൽ നിന്ന് പിടികൂടിയെന്ന് പറയപ്പെടുന്ന തോക്കും തിരകളും. 2. ജലീലിൻെറ മൃതദേഹം
ജലീൽ മൂന്നുവർഷമായി സി.പി.െഎ മാവോയിസ്റ്റ് പ്രവർത്തകൻ കൽപറ്റ: ലക്കിടി റിേസാർട്ടിൽ പൊലീസ് െവടിവെപ്പിൽ കൊല്ലെപ്പട്ട സി.പി. ജലീൽ സി.പി.െഎ മാവോവാദി സംഘവുമായി സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമായി. മുമ്പ് നിലമ്പൂർ കരുളായിയിൽ മാവോവാദി നേതാവ് കുപ്പു ദേവരാജൻ ഏറ്റുമുട്ടലിൽ കൊല്ലെപ്പട്ട സംഭവത്തിൽ ജലീലും കൊല്ലപ്പെട്ടതായി അഭ്യൂഹം പരന്നിരുന്നു. തുടർന്ന് സഹോദരൻ സി.പി. റഷീദ് ഹോബിയസ് കോർപസ് ഹരജി ഫയൽ ചെയ്യാൻ ശ്രമം നടത്തി.
പത്താം ക്ലാസ് പഠനശേഷം ഇടതുരാഷ്ട്രീയത്തോട് ആഭിമുഖ്യം കാട്ടിയ ജലീൽ കുറച്ചുകാലം നിർമാണത്തൊഴിലാളിയായിരുന്നു. കോൺക്രീറ്റ് േജാലികൾ ഏറ്റെടുത്ത് നടത്തുകയും അതിൽനിന്ന് കിട്ടുന്ന ലാഭം തൊഴിലാളികൾക്കിടയിൽ വീതിച്ചുനൽകുകയുമായിരുന്നു പതിവ്. നാട്ടിൽ നാടക പ്രവർത്തനങ്ങൾക്കും മറ്റും സജീവമായി പെങ്കടുക്കാറുണ്ടായിരുന്നു. കോയമ്പത്തൂരിൽ രൂപേഷിെന അറസ്റ്റ് ചെയ്ത സമയത്ത് ജലീലിെൻറ ചിത്രങ്ങൾ അയാളുടെ പക്കൽനിന്ന് കിട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചിരുന്നു.
ജലീലിനെ തങ്ങൾ കോടതിയിൽ ഹാജരാക്കാമെന്ന് സഹോദരങ്ങൾ അന്ന് പൊലീസുകാരോട് പറഞ്ഞു. പൊലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെയാണ് ജലീൽ നാട്ടിൽനിന്ന് മാറിനിന്നതെന്ന് ജ്യേഷ്ഠൻ റഷീദ് പറഞ്ഞു. പിന്നീട് മൂന്നുവർഷമായി ഒരു വിവരവുമില്ലായിരുന്നു. നിലമ്പൂർ ഏറ്റുമുട്ടൽ സമയത്താണ് ജലീലും മാവോവാദി സംഘത്തിലുണ്ടെന്ന സൂചന ലഭിച്ചത്. സി.പി.െഎ മാവോവാദി കബനി ദളത്തിെൻറ പ്രചാരണ വിഭാഗം ചുമതലയാണ് ജലീലിനുണ്ടായിരുന്നത്.
മജിസ്റ്റീരിയൽ അന്വേഷണം വേണം –എ. വാസു കോഴിക്കോട്: വൈത്തിരിക്കടുത്തുള്ള ഉപവൻ റിസോർട്ടിൽ പൊലീസ് വെടിവെപ്പിൽ മാവോവാദി സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ചിലർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകൻ എ. വാസു. മൃതദേഹം കുടുംബത്തിന് വിട്ടുനൽകാമെന്ന് പൊലീസ് സമ്മതിച്ചിട്ടുണ്ട്. ജലീലിെൻറ സഹോദരൻ റഷീദ് ആവശ്യപ്പെട്ട പ്രകാരമാണ് താൻ എത്തിയത്. റഷീദ് മാതാവിനെ കാണാൻ പോയതിനാലാണ് തന്നോട് വരാൻ പറഞ്ഞതെന്നും വാസു അറിയിച്ചു. മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.