Posted On
date_range Updated On
date_range മുരളി കണ്ണമ്പിള്ളിയോടൊപ്പം അറസ്റ്റിലായ സി.പി ഇസ്മയിൽ ഇന്ന് വിവാഹിതനാകുന്നു
കൊച്ചി: മാവോയിസ്റ്റ് സൈദ്ധാന്തികനായി അറിയപ്പെടുന്ന മുരളി കണ്ണമ്പിള്ളിയോടൊപ്പം അറസ്റ്റിലായ സി.പി ഇസ്മയിൽ ഇന്ന് വിവാഹിതനാകുന്നു. പോരാട്ടം നേതാവ് എം.എൻ രാവുണ്ണിയുടെ മകളായ അഡ്വ. സോയയാണ് വധു.
നിലമ്പൂരിലുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സി.പി ജലീലിന്‍റെ സഹോദരനാണ് സി.പി ഇസ്മയിൽ. മുരളി കണ്ണമ്പിള്ളിക്കൊപ്പം പൂനെയിൽ വെച്ചാണ് അറസ്റ്റിലായത്. നാല് വർഷത്തോളം പുനെ യെർവാദ ജയിലിലായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് പോസ്റ്റിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.