വയനാട്ടിൽ ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ്

കൽപറ്റ: വയനാട് ജില്ലയില്‍ ഞായറാഴ്ച 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 

ജൂണ്‍ 23ന് കര്‍ണാടകയില്‍ നിന്ന് വന്ന അപപ്പാറ സ്വദേശി,  ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43),  ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികളായ മൂന്ന് പേര്‍ (48, 24, ഒരു വയസ്സുള്ള കുട്ടി), ജൂണ്‍ 27ന് ഖത്തറില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി( 25), ജൂണ്‍ 17 ന് ദുബൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (24), ജൂലൈ രണ്ടിന് ഹൈദരാബാദില്‍ നിന്നെത്തിയ മുള്ളന്‍കൊല്ലി സ്വദേശി 34 കാരനും സുഹൃത്തും, അന്നുതന്നെ ഹൈദരാബാദില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (36), ജൂണ്‍ 29ന് പശ്ചിമബംഗാളില്‍ നിന്നെത്തിയ ബംഗാള്‍ സ്വദേശി (24), ബാംഗ്ലൂരില്‍ നിന്ന് എത്തിയ നല്ലൂര്‍നാട് സ്വദേശി (28), ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ വഴിയെത്തിയ മുട്ടില്‍ സ്വദേശി (37),  ജൂലൈ ഏഴിന് കര്‍ണാടകയില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ മീനങ്ങാടി സ്വദേശി (42), ബാംഗ്ലൂരില്‍ നിന്ന് വന്ന്  പടിഞ്ഞാറത്തറയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മട്ടാഞ്ചേരി സ്വദേശി (56), ജൂലൈ 7ന് ബാംഗ്ലൂരില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷിണത്തിലായിരുന്ന എടവക സ്വദേശി (36), ജൂലൈ 5 ന് കര്‍ണാടകയില്‍ നിന്നെത്തിയ ബൈരക്കുപ്പ സ്വദേശി(75), ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശി (ഒരു വയസ്സ്), ജൂലൈ 7ന്  കര്‍ണാടകയില്‍ നിന്ന് മുത്തങ്ങ വഴി എത്തിയ പുല്‍പ്പള്ളി സ്വദേശി (48) എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികിത്സയിലായത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 320 പേരാണ്. 295 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. 3603 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.

Tags:    
News Summary - covid wayanadu updates -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.