തിരുവനന്തപുരം: അടിസ്ഥാന സൗകര്യവും മാനവവിഭവ ശേഷിയും ഉറപ്പുവരുത്താതെ കോവിഡ് വാക്സിൻ വിതരണവുമായി മുന്നോട്ടുപോയാൽ കോവിഡ്, കോവിേഡതര ചികിത്സയെ ബാധിക്കുെമന്ന് ഡോക്ടർമാർ. പൊതുജനങ്ങൾക്ക് വാക്സിൻ നൽകുക എന്ന ബൃഹത് പദ്ധതിയിലേക്ക് കടക്കുമ്പോൾ അധിക മാനവവിഭവശേഷി ഉറപ്പാക്കണമെന്നും സോഫ്റ്റ്വെയറിലെ പോരായ്മ പരിഹരിക്കണമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ വ്യക്തമാക്കി. ആശുപത്രികളിലടക്കം അടിന്തരമായി സ്വീകരിക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച നിർദേശങ്ങളും കെ.ജി.എം.ഒ.എ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ജനുവരി മാസം മുതൽ ആരംഭിച്ച വാക്സിനേഷൻ കഴിഞ്ഞ ആഴ്ചകളിൽ ഇലക്ഷൻ ഉദ്യോഗസ്ഥർക്കും മാർച്ച് ഒന്നു മുതൽ മുതൽ പൊതുജനങ്ങൾക്കും നൽകി തുടങ്ങിയ സാഹചര്യത്തില നിർദേശങ്ങൾ പരിഗണിക്കണമെന്നും ഭാരവാഹികളായ ഡോ.ജി.എസ്. വിജയകൃഷ്ണൻ, ഡോ.ടി.എൻ. സുരേഷ് എന്നിവർ ആവശ്യപ്പെടുന്നു. സർക്കാറിന് സമർപ്പിച്ച നിർദേശങ്ങൾ:
വിതരണ കേന്ദ്രങ്ങളിൽ നേരിെട്ടത്തി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ആശുപത്രികൾക്ക് പുറത്തായി ക്രമീകരിക്കണം.
അക്ഷയ കേന്ദ്രങ്ങളിലോ റവന്യൂ-തദ്ദേശ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളെയോ ഇതിനായി ഉപയോഗപ്പെടുത്തണം.
പ്രധാന ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും മാത്രമായി വാക്സിൻ വിതരണം പരിമിതപ്പെടുത്തണം.
താഴേത്തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളെ പരിഗണിക്കേണ്ടി വന്നാൽ ചുരുങ്ങിയത് മൂന്ന് ഡോക്ടർമാരുള്ള സ്ഥാപനങ്ങളെ പരിഗണിക്കണം.
ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത നിലയിലായിരിക്കണം വാക്സിൻ വിതരണം.
ഇത്തരം കേന്ദ്രങ്ങളിൽ കുത്തിവെപ്പ് നൽകൽ രാവിെല ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെയായി ആഴ്ചയിൽ നാലു ദിവസം എന്നനിലയിൽ പരിമിതപ്പെടുത്തണം.
ഏതെങ്കിലും സാഹചര്യം സേവനം നീേട്ടണ്ടി വന്നാൽ അധിക ഡോക്ടർമാരെ അനുവദിക്കണം.
ആശുപത്രികളും സാഹചര്യവും സംവിധാനങ്ങളും കണക്കിലെടുത്താകണം പ്രതിദിനം കുത്തിവെപ്പെടുക്കേണ്ടവരുടെ എണ്ണം നിശ്ചയിക്കേണ്ടത്.
പരമാവധി സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.