??. ??.??. ?????????

ചികിത്സയിലിരിക്കെ മരിച്ച വൈദികന്​ കോവിഡ്​ സ്​ഥിരീകരിച്ചു

തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന്​ മരിച്ച വൈദികന്​ കോവിഡ്​ സ്​ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി. വര്‍ഗീസ്​ ആണ്​ ഇന്ന്​ മരിച്ചത്​. ഇദ്ദേഹത്തിന്​ കോവിഡ്​ ബാധിച്ചിരുന്നുവെന്നാണ്​ സ്​ഥിരീകരിച്ചത്​.

ഇദ്ദേഹത്തിന്​ രോഗം ബാധിച്ചത്​ എവിടെ നിന്നാണെന്ന്​ തിരിച്ചറിയാനായിട്ടില്ല. നേരത്തെ ബൈക്കപകടത്തിൽ പരിക്കേറ്റ ഫാ. കെ.ജി. വര്‍ഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണോ രോഗം ബാധിച്ചതെന്ന്​ പരിശോധിക്കുന്നുണ്ട്​. 

Tags:    
News Summary - covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.