സംസ്ഥാനത്ത് 19 പേർക്ക് കൂടി കോവിഡ്; രോഗമുക്തി നേടിയത് 16 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ -10, പാലക്കാട്-നാല്, കാസർകോട് -മൂന്ന്, മലപ് പുറം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകൾ. 16 പേരാണ് ചൊവ്വാഴ്ച രോഗ മുക്തരായത്. കണ്ണൂർ -ഏഴ്, കാസർകോട് -നാല്, കോഴിക്കോട് -നാല്, തിരുവനന്തപുരം -ഒന്ന്.

കണ്ണൂരിൽ ഒമ്പത് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിൽ രോഗബാധ സ് ഥിരീകരിച്ചവരിൽ ഓരോരുത്തർ തമിഴ്നാട്ടിൽ നിന്ന് എത്തിയവരാണ്. കാസർകോട്ട് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും വിദേശ ത്ത് നിന്ന് വന്നവരാണ്.

426 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 117 പേർ നിലവിൽ ചികിത്സയിലുണ്ട്. 36,667 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 332 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് കൂടുതൽ കോവിഡ് ബാധിതർ കണ്ണൂരിൽ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കണ്ണൂർ ജില്ലയിൽ. ആകെ 104 പേർക്കാണ് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 53 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ തുടരുന്നത്.

കണ്ണൂരിലെ ഒരു വീട്ടിൽ 10 പേർക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായി. ഈ സാഹചര്യത്തിൽ വലിയ തോതിൽ പരിശോധനകൾക്ക് തീരുമാനിച്ചിരിക്കുകയാണ്. ലോക്ഡൗൺ കർശനമായി നടപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കും.

റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കും. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച മേഖലകൾ പൂർണമായും സീൽ ചെയ്യും. പൊലീസ് അനുമതിയോടെ ചുരുക്കം മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കാവൂ. അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കും.

മറ്റ് ജില്ലകളിൽ പ്രഖ്യാപിച്ച ഇളവുകൾ കണ്ണൂരിന് ബാധകമാണെന്ന് ജനം ധരിക്കരുതെന്നും മെയ് മൂന്ന് വരെ സമ്പൂർണ ലോക്ഡൗൺ ആണെന്നത് മറക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇന്ന് കണ്ണൂരിൽ ലോക്ഡൗൺ ലംഘിച്ച് ജനം റോഡിലേക്കിറങ്ങിയ സംഭവമുണ്ടായിരുന്നു.

റമദാനിലും ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ റമദാൻ മാസത്തിൽ ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇഫ്​താർ, തറാവീഹ്​ അടക്കമുള്ള ജമാഅത്ത്​ നമസ്​കാരങ്ങൾ തുടങ്ങിയവ പള്ളികളിൽ ഉണ്ടാവില്ല. ഇതുസംബന്ധിച്ച്​ മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ്​ നടത്തി. മതനേതാക്കളുടെ തീരുമാനം ഔചിത്യപൂർണ്ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View
Tags:    
News Summary - covid update press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.