മഞ്ചേശ്വരം: കർണാടക അതിർത്തിയിൽ ദേശീയപാത അടച്ചതിനാൽ ചികിത്സ ല ഭിക്കാതെ ചൊവ്വാഴ്ച രണ്ടുപേർ കൂടി മരിച്ചതോടെ ചികിത്സ കിട്ടാതെ മരിച്ചവ രുടെ എണ്ണം ഏഴായി. മഞ്ചേശ്വരം ഗുഡ്ഡക്കേരി സ്വദേശിയും തലപ്പാടിയിൽ ത ാമസക്കാരനുമായ ശേഖരൻ (50), മഞ്ചേശ്വരം തൂമിനാട് സ്വദേശി മഹാബല ഷെട്ടിയുടെ ഭാര്യ ബേബി (59) എന്നിവരാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ശേഖരനെ മംഗളൂരിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പക്ഷാഘാതത്തെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്ന ബേബി തിങ്കളാഴ്ച രക്തസമ്മർദത്തെ തുടർന്ന് മംഗളൂരുവിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് തടയുകയും തുടർന്ന് കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച രാവിലെ ഏേഴാടെ മരിക്കുകയായിരുന്നു.
ഏക മകൻ ജഗദീഷ്. മൃതദേഹം വൈകുന്നേരത്തോടെ കോടലമൊഗരുവിലെ മാതാവിെൻറ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മംഗലാപുരത്ത് ചികിത്സ തേടാന്‍ കഴിയാതെ തിങ്കളാഴ്ച മൂന്നു പേര് മരിച്ചിരുന്നു. കുഞ്ചത്തൂരിലെ മാധവ, കുഞ്ചത്തൂരിലെ ആയിഷ, ഉപ്പള ചെറുഗോളി സ്വദേശി അബ്ദുൽ അസീസ് ഹാജി എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.