ഇന്ന് 885 പേർക്ക് കോവിഡ്; രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 724ഉം സമ്പർക്കരോഗികളാണ്. 968 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രോഗികളെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടിയത് ആശ്വാസം പകരുന്നതാണ്. 

വിദേശത്തുനിന്നെത്തിയവർ-64, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 68 പേർ, ആരോഗ്യപ്രവർത്തകർ -24, ഉറവിടമറിയാത്തവർ - 56 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മുരുകൻ (46), കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ (48), കാസർകോട് ചിറ്റാരി സ്വദേശി മാധവൻ (68), ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ (85) എന്നിവരാണ് ഇന്ന് മരിച്ചത്. 

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -167
കൊല്ലം -133 
കാസർകോട് -106
കോഴിക്കോട് -82
എറണാകുളം -69
മലപ്പുറം -58
പാലക്കാട് -58
കോട്ടയം -50
ആലപ്പുഴ 44
തൃശൂർ -33
ഇടുക്കി -29
പത്തനംതിട്ട -23
കണ്ണൂർ -18
വയനാട് -15

രോഗമുക്തി നേടിയരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -101
കൊല്ലം -54
പത്തനംതിട്ട -81
കോട്ടയം -74
ഇടുക്കി -96
ആലപ്പുഴ -49
എറണാകുളം -151
തൃശൂർ -12
പാലക്കാട് -63
മലപ്പുറം -24
കോഴിക്കോട് -66
വയനാട് -21
കണ്ണൂർ -108
കാസർകോട് -68

കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാമ്പിളുകൾ പരിശോധിച്ചു. 1,56,767 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 9297 പേർ ആശുപത്രികളിലാണ്. ഇന്ന് 1346 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9371 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്. 

തിരുവനന്തപുരത്ത് കൂടുതൽ മേഖലയിലേക്ക് കോവിഡ് വ്യാപനം

തിരുവനന്തപുരം: ജില്ലയിൽ നിലവിലെ ക്ലസ്റ്ററുകളിൽ നിന്ന് കൂടുതൽ മേഖലകളിലേക്ക് കോവിഡ് വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ഭീമാപ്പള്ളി എന്നീ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരം ജില്ലയിൽ ഉള്ളത്. ഇവിടെ രോഗശമനത്തിന്‍റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യമുണ്ട്. ജില്ലയിൽ 17 എഫ്.എൽ.ടി.സികളിലായി 2103 കിടക്കകൾ സജ്ജമായിട്ടുണ്ട്. 18 എഫ്.എൽ.ടി.സികൾ ഉടൻ സജ്ജമാക്കും. പുല്ലുവിളയിൽ 10 ദിവസത്തിനിടെ 671 പരിശോധന നടത്തിയതിൽ 288 എണ്ണവും പോസിറ്റീവ് ആണ്. 42.92 ശതമാനമാണിത്. 

Full View

Tags:    
News Summary - covid update kerala july 24 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.