അബൂബക്കർ, സാബിത്ത്
മസ്കത്ത്/സലാല: കോവിഡിനെ തുടർന്ന് ഒമാനിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. വളാഞ്ചേരി വലിയകുന്ന്, കൊടുമുടി സ്വദേശി പതിയാൻ പറമ്പിൽ മരക്കാരിെൻറ മകൻ സാബിത് (36) വെള്ളിയാഴ്ച രാത്രിയോടെ സുഹാർ ആശുപത്രിയിലാണ് മരണപ്പെട്ടത്.
കുറച്ച് ദിവസങ്ങളായി ചികിൽസയിലായിരുന്നു. സുവൈഖിൽ ദോസ്തീൻ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. നഫീസ മാതാവും ഫാരിഷ സാബിത് ഭാര്യയുമാണ്. മക്കൾ: ഫാത്തിമ ഷഹ്‌മ, മുഹമ്മദ് ശമ്മാസ്. സഹോദരങ്ങൾ: ഷിഹാബ്, ഷഫീഖ് (ഒമാൻ), ഷാഹിന.
പെരിന്തൽമണ്ണ താഴേക്കോട് സ്വദേശി കൊളച്ചാലി അബൂബക്കർ ( 62) സലാലയിലാണ് മരണപ്പെട്ടത്. ന്യൂമോണിയ ബാധിതനായി കുറച്ചു ദിവസമായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ അൽ കൗസർ വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഖദീജയാണ് ഭാര്യ. മക്കൾ: മൈമൂന പർവീൺ, മുഹമ്മദ് ഫാസിൽ, അബ്ദുൽ സാഹിൽ. വെള്ളിയാഴ്ച ഡോക്ടർ അടക്കം നാല് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.