തിരുവനന്തപുരത്ത് ലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ അനുമതി. ജില്ല കലക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി.

 

മുറിയോട് ചേര്‍ന്ന് ശുചിമുറി ഉള്ളവര്‍ക്കാണ് വീട്ടില്‍ ചികിത്സക്ക് അനുമതി ലഭിക്കുക. വാര്‍ഡുതല സമിതി ഇക്കാര്യം വിലയിരുത്തിയ ശേഷമാണ് അനുമതി നല്‍കുക.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 213 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 198 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 10 ആരോഗ്യപ്രവര്‍ത്തകരും കഴിഞ്ഞ ദിവസം രോഗബാധിതരായിരുന്നു.

Tags:    
News Summary - covid treatment in home thiruvananthapuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.