Posted On
date_range Updated On
date_range രണ്ടുതവണ വാക്സിൻ സ്വീകരിച്ച കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് കോവിഡ്
ഗാന്ധിനഗർ: രണ്ടുതവണ കോവിഡ് വാക്സിൻ സ്വീകരിച്ച കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് കോവിഡ്. അരീപ്പറമ്പ് സ്വദേശിനിയായ 27കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജനുവരിയിൽ മെഡിക്കൽ കോളജിലെ സെൻററിൽനിന്നാണ് ആദ്യ വാക്സിൻ സ്വീകരിച്ചത്. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
എന്നാൽ, കഴിഞ്ഞ ദിവസം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തി. ഞായറാഴ്ച പരിശോധനഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരോട് തൽക്കാലം വീട്ടിൽതന്നെ കഴിയാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.