െകാച്ചി: കോവിഡ് വ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കെ, പ്രതിരോധവും ഏകോപനവും പാളുന്നു. കേന്ദ്രവും സംസ്ഥാനവും കൂടുതൽ ഇളവുകൾകൂടി നൽകിയതോടെ പ്രതിരോധ പ്രവർത്തനം താളംതെറ്റി. രോഗബാധിതരും ഏറുകയാണ്.
കോവിഡ്മുക്തമെന്ന് പ്രഖ്യാപിച്ച് ആശ്വസിച്ച ജില്ലകളിലെല്ലാം വീണ്ടും രോഗബാധിതരെ കണ്ടെത്തി. എന്നാൽ, സമ്പർക്കപ്പട്ടിക തയാറാക്കലും റൂട്ട് മാപ്പിന് പിറകെ പോകലും നിർത്തിയ മട്ടാണ്. പൊലീസുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ അവരും ജീവഭയത്തിലാണ്.
അതുപോലെ വാളയാറിൽ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപമുണ്ടായിരുന്ന ജനപ്രതിനിധികളും പൊലീസുകാരും മാധ്യമപ്രവർത്തകരും ക്വാറൻറീനിൽ പ്രവേശിക്കണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്ന ആയിരക്കണക്കിന് ആളുകൾ വീടുകളിൽ ക്വാറൻറീനിലാണ്. കർശന നിർദേശം എല്ലാവർക്കും നൽകിയിട്ടുണ്ടെങ്കിലും തുടർ മോണിറ്ററിങ്ങും റിപ്പോർട്ടിങ്ങും പഴയപോലെ നടക്കുന്നില്ല.
കോവിഡ് പ്രതിരോധത്തിെൻറ ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ക്വാറൻറീനിലുള്ള ആളുകളുടെ വീടുകൾക്ക് മുന്നിൽ ജില്ല ഭരണകൂടം നോട്ടീസ് പതിപ്പിച്ചിരുന്നു. ഇപ്പോൾ അത്തരം നടപടികളും ഇല്ല. സർക്കാർ ഒരുക്കിയ ക്വാറൻറീൻ കേന്ദ്രങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തെ തുടർന്ന് പലരും മറ്റ് ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് മാറി. ചെറിയ വീഴ്ചകൾ വലിയ വിപത്തിൽ എത്തിക്കുമെന്ന മുന്നറിയിപ്പ് സർക്കാർ ആവർത്തിക്കുേമ്പാഴും ഇളവുകൾക്കിടയിലെ ക്വാറൻറീൻ എത്രമാത്രം സുരക്ഷിതമാകും എന്നതിലും ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ട്.
ലോക്ഡൗണിൽ ആളുകളെ ക്വാറൻറീനിൽ പ്രേവശിപ്പിച്ചപ്പോൾ കുടുംബം അപ്പാടെ ആ നിബന്ധനക്കുള്ളിലായിരുന്നു. ഇപ്പോഴും അങ്ങനെതന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ക്വാറൻറീനിൽ കഴിയുന്നവെരാഴികെ മറ്റുള്ളവർ പുറത്തിറങ്ങുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.