അമ്പലപ്പുഴ: കോവിഡ് പ്രാഥമിക പരിശോധന കഴിഞ്ഞ യുവാവ് ആശുപത്രിയിൽനിന്ന് മുങ്ങി. ചെന്നൈ സ്വദേശി ഭുവരശനാണ് (22) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് അത്യാഹിത വിഭാഗത്തിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ ഇറങ്ങിപ്പോയത്.
ആലപ്പുഴയിൽ ഹൗസ് ബോട്ടിലെ ജീവനക്കാരനായ ഇയാൾ വെള്ളിയാഴ്ച പുന്നമടയിൽ എത്തിയതാണ്. പ്രാഥമിക പരിശോധനക്കായി ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചു.
പരിശോധനക്കുശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ക്വാറൻറീനിലാക്കാൻ ഡോക്ടർ നിർദേശിച്ചു. ഇതിനായി ആംബുലൻസ് കാത്തിരിക്കുന്നതിനിടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സ്ത്രീ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു.
അത്യാഹിതത്തിലുണ്ടായിരുന്ന ഡോക്ടർമാർ സ്ത്രീയുടെ അടുത്തേക്ക് പോയ തക്കം നോക്കി ഭുവരശൻ മുങ്ങുകയായിരുന്നു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.