മെയ്​ നാല്​ മുതൽ ഒമ്പത്​ വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ​ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയ​ന്ത്രണങ്ങൾക്ക്​ പുറമെ ചൊവ്വ മുതൽ ഞായർ വരെ (മെയ്​ 4 മുതൽ 9 വരെ) സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ്​ തീരുമാനം.

നിയന്ത്രണങ്ങൾ സംബന്ധിച്ച്​​ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗി​േക്കണ്ട സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓക്​സിജൻ എത്തിക്കുന്നതിൽ ഒരു പ്രശ്​നവുമുണ്ടാകില്ലെന്ന്​ ഉറപ്പു വരുത്തുമെന്നും അ​തിന്​ പൊലീസ്​ ഫലപ്രദമായി ഇടപെടണമെന്ന്​ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ടി.വി സീരിയൽ ഔട്ട്​ഡോർ, ഇൻഡോർ ഷൂട്ടിങ്ങുകൾ​ നിർത്തിവെക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട്​ മീറ്റർ അകലംപാലിക്കുകയും രണ്ട്​ മാസ്​ക്​ ധരിക്കുകയും വേണം. സാധിക്കുമെങ്കിൽ കൈയുറയും ധരിക്കണം. സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ കച്ചവടക്കാൻ ശ്രമിക്കണം. ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചക്ക്​ രണ്ടു മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്​. അത്​ പാലിക്കാൻ ബാങ്കുകാർ തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന്​ ഉറപ്പു വരുത്താൻ വാർഡുകളിൽ 20 പേരടങ്ങിയ സന്നദ്ധ സംഘങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. അതേസമയം പൊലീസിന്‍റെ സ്​ക്വാഡുകൾ വാഹന പരിശോധനയും ശക്തമാക്കും. നിലവിലെ ഓരോരുത്തരും സ്വയം ലോക്​ഡൗണിലേക്ക്​ പോകേണ്ട സാഹചര്യമാണിത്​. അതിനാൽ തന്നെ 'സെൽഫ്​ ​ലോക്​ഡൗൺ' എന്ന ആശയമാണ്​ സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവുമുയർന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 38,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,116 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. 

Tags:    
News Summary - covid spread; strict control in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.