കെ.എസ്​.ആർ.ടി.സി ക​ണ്ട​ക്ട​റു​ടെ ആ​ദ്യ സാ​മ്പി​ൾ ഫ​ലം നെ​ഗ​റ്റി​വ്​

പാ​ല​ക്കാ​ട്​: കാ​രാ​ക്കു​റു​ശ്ശി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച ആ​ളു​ടെ മ​ക​നും കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റു​മാ​യ വ്യ​ക്​​തി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​​െൻറ ആ​ദ്യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്‌ 19 നെ​ഗ​റ്റി​വാ​ണ്.

എ​ന്നാ​ൽ, ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ അ​ഞ്ച് ദി​വ​സ​ത്തി​നു​ശേ​ഷം ര​ണ്ടാ​മ​തും സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റി​വ് ആ​ണെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കൂ. അ​തു​വ​രെ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ തു​ട​രും.

അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​ർ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും ഡി.​എം.​ഒ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചതോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

Tags:    
News Summary - covid sample of ksrtc conductor is negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.