കാസർകോട്ട് ആരും വീടിന് പുറത്തിറങ്ങരുത്; ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായി അടച്ചിട്ട കാസർകോട് ജില്ലയിൽ ഭക്ഷ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ ശ്രമം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വ്യാപാരി വ്യവസായികളുമായി ചർച്ച നടത്തും. കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുതെന്ന് കർശന നിർദേശമുള്ള സാഹചര്യത്തിലാണ് നീക്കം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് കാസർകോട് ജില്ല പൂർണമായി അടച്ചിടാൻ തീരുമാനിച്ചത്. ഇതേതുടർന്ന് ജില്ല അതിർത്തി പൂർണമായി അടച്ചു. ജില്ലക്ക് പുറത്തേക്കുള്ള വലുതും ചെറുതുമായ റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.

Tags:    
News Summary - covid restrictions-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.