തിരുവനന്തപുരം: കോവിഡ് 19െൻറ ഭാഗമായി ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാൻ സർക് കാർ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. 18 ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി-അക്കൗണ്ട് നമ്പര്‍ 2 എന്ന പേരില്‍ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങും. ട്രഷറിയിലും ഇതേ പേരില്‍ ട്രഷറി സേവിങ്സ് അക്കൗണ്ട് തുടങ്ങും. മാര്‍ച്ച് 27 മുതല്‍ സി.എം.ഡി.ആർ.എഫ് അക്കൗണ്ടുകളില്‍ ലഭിച്ച തുക ഈ അക്കൗണ്ടുകളിലേക്ക് മാറ്റും.
ഔദ്യോഗിക വെബ്സൈറ്റില്‍ പാന്‍ഡമിക് റിലീഫിനു പ്രത്യേക ലിങ്ക് ഉണ്ടാവും. കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനായാസം സംഭാവന നല്‍കാനും ആ പ്രത്യേക ആവശ്യത്തിനുള്ള വിനിയോഗം സാധ്യമാക്കാനുമാണ് ഈ മാറ്റങ്ങള്‍.
കോവിഡുമായി ബന്ധപ്പെട്ട സംഭാവനകൾ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മാർച്ച് 27ന് ശേഷം 7.24 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.