സംസ്ഥാനത്ത് നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; നിയന്ത്രണങ്ങൾ എടുത്ത് കളയണം -എം.കെ മുനീര്‍

കോഴിക്കോട്: സംസ്ഥാനത്ത് നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്നും മദ്യശാലകള്‍ തുറന്നിട്ടും കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് അനീതിയെന്ന് എം.കെ. മുനീര്‍ എം.എല്‍.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുനീർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

സംസ്ഥാനത്തെ വ്യാപാരാസ്ഥാപനങ്ങള്‍ ആഴചയില്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായി അടച്ചിടുന്നതുമെല്ലാം അശാസ്ത്രീയമാണ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ കടകള്‍ കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കണമെന്നും കത്തില്‍ പറയുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹ്യ അകലം പാലിച്ചും ആള്‍ക്കൂട്ടം ഒഴിവാക്കിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി ടി.പി.ആര്‍ നിരക്ക് കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടയുടമകള്‍ സഹിക്കുന്നത് ഭീമമായ നഷ്ടമാണ്. കടകള്‍ തുറക്കാനുള്ള വ്യാപാരികളുടെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Covid regulations implemented in the state are unscientific; says MK Muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.