കൊല്ലത്ത് കുടുംബത്തിലെ നാലുപേർക്ക് കോവിഡ്

കൊല്ലം: ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മേയ് 16ന് IX 538 അബുദബി- തിരുവനന്തപുരം വിമാനത്തിൽ എത്തിയ കുളത്തൂപ്പുഴ സ്വദേശികളാണിവർ. 58 വയസുള്ള മാതാവ്, 27 വയസുള്ള മകൾ, അവരുടെ ഒന്നും നാലും വയസുള്ള കുട്ടികൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 

നേരത്തെ കോവിഡ്​ പോസിറ്റിവ്​ റിപ്പോർട്ട് ചെയ്തയാളുടെ തൊട്ടടുത്ത സീറ്റുകളാണ്​ വിമാനത്തിൽ ഇവർക്ക്​ ലഭിച്ചിരുന്നത്​. സഹയാത്രികരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയായി ജില്ലയിലെ 67 യാത്രക്കാരുടേയും സാമ്പിൾ  ശേഖരിക്കുകയായിരുന്നു. രോഗലക്ഷണമുള്ളതിനാൽ മുൻകരുതലെന്ന നിലയിൽ ഇവരെ ആശുപത്രി നിരീക്ഷണത്തിലാക്കി. 

പരിശോധന ഫലം പോസിറ്റിവായതോടെ നാലു പേരെയും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പ്രവാസികൾ കൂടുതലായി കോവിഡ് ബാധിതരായി എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രതയിലാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. സമൂഹവ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് കലക്ടർ ബി. അബ്്ദുൽ നാസർ അറിയിച്ചു.

Tags:    
News Summary - covid positive four members of family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.