കോവിഡ് ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്

കോഴിക്കോട്​: കോവിഡ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്. വാണിമേല്‍ സ്വദേശിയായ പ്രവാസിക്കാണ് ഏപ്രിലില്‍ കാലാവധി കഴിഞ്ഞ ഗുളിക കഴിഞ്ഞ മാസം 27-ന് നല്‍കിയത്. രണ്ട് ഗുളിക കഴിച്ചതിന് ശേഷമാണ് കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധിച്ചതെന്ന് സര്‍ക്കാര്‍ ക്വാറൻറീനില്‍ കഴിയുന്ന യുവാവ് പറഞ്ഞു.

മെയ് 14നാണ് കോഴിക്കോട് വാണിമേല്‍ സ്വദേശിയായ 26കാരന്‍ നാട്ടിലെത്തിയത്. പിന്നീട് പെരിങ്ങളം സ്കൂള്‍ ഓഫ് മാത്തമാറ്റിക്സില്‍ സര്‍‌ക്കാര്‍ ക്വാറൻറീനിലേക്ക് മാറി. 26 ന്​ തീയതി രോഗലക്ഷണം കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം ഡോക്ടര്‍ പരിശോധിച്ചതിന് ശേഷമാണ് ഏപ്രിലില്‍ കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്. രണ്ടെണ്ണം കഴിച്ചതിന് ശേഷമാണ് കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് യുവാവ് പറയുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടും ക്വാറൻറീന്‍ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞെങ്കിലും ഒരു നടപടിയെടുത്തില്ലെന്ന് ആരോപിക്കുന്നു.

Tags:    
News Summary - covid news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.