Posted On
date_range Updated On
date_range കോവിഡ്: വയനാട് സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു
കൽപറ്റ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.
ഓട്ടോ ഡ്രൈവറായിരുന്ന പേരിയ സ്വദേശി റെജി (45) ആണ് മരിച്ചത്. 17 ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 25 ന് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ആരോഗ്യ നില മോശമാവുകയായിരുന്നു.
പ്ലാസ്മ ചികിത്സ ചെയ്തെങ്കിലും മാറ്റമുണ്ടായില്ല. നിരവധി പേരുമായി ഇയാൾക്ക് സമ്പർക്കമുണ്ട്. ഇദ്ദേഹത്തിെൻറ ഭാര്യക്കും രണ്ടു കുട്ടികൾക്കും പോസറ്റീവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.