തിരുവനന്തപുരം: ആകാംക്ഷയുടെയും നെഞ്ചിടിപ്പിെൻറയും ചുടുനെടുവീർപ്പുകൾ നിറഞ്ഞത ാണ് നിരീക്ഷണ വാർഡുകൾ. കോവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിക്കെപ്പട്ടവർ മാത്രം. ചു റ്റിലും ആകുലതകൾ. കനംതൂങ്ങുന്ന മുഖഭാവം. സാമ്പിൾ പരിശോധനഫലത്തിന് കാത്തിരിക്കുന ്നവരാണ് ഏറെയും. ആശങ്ക എന്ന വാക്കിന് എത്രത്തോളും വലിപ്പവും വ്യാപ്തിയും ഭീതിയുമുണ്ടെ ന്ന് െഎെസാലേഷൻ വാർഡിലെ അനുഭവങ്ങൾ അടിവരയിടും. ആശങ്കയുടെ ഇരയായ കുറേ മനുഷ്യരുടെ ആകുലതകൾക്ക് നടുവിൽ ആശ്വാസത്തിെൻറ മെഴുകുതിരിനാളവും ആത്മവിശ്വാസത്തിെൻറ ഹൃദയച്ചൂരുമായി സ്വയം ഉരുകിനിൽക്കുന്നവരാണ് നഴ്സുമാർ.
എല്ലാവരും ഒാടിയകലുേമ്പാൾ പരിചരണവും സാന്ത്വനവുമായി അടുത്തിരിക്കാൻ വിധിക്കപ്പെട്ടവർ. എല്ലാവരുടെയും അനുഭവങ്ങൾ ഏതാണ്ട് ഒരുപോലെ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട നഴ്സ് അനുഭവങ്ങൾ പറഞ്ഞ് തുടങ്ങുകയാണ്. ‘സാമ്പിൾ എടുക്കുന്നത് മുതൽ നിരീക്ഷണത്തിലുള്ളവരുടെ ആശങ്ക തുടങ്ങും. എന്ന് ഫലം വരുമെന്ന് ആവർത്തിച്ച് ചോദിച്ചു കൊേണ്ടയിരിക്കും. പരീക്ഷാഫലം കാത്തിരിക്കുന്നതിനെക്കാൾ പേടിയോടെ, പ്രാർഥനയോടെ മണിക്കൂറുകൾ തള്ളിനീക്കുകയാകും ഒാരോരുത്തരും’.
ആശങ്കയിൽനിന്ന്
സന്തോഷത്തിലേക്ക്
വഴിമാറുന്ന മുഖങ്ങൾ
ആശുപത്രിയുടെ മെയിലിലേക്കാണ് പരിശോധനഫലം എത്തുന്നത്. ഇൗ വിവരം പി.ആർ.ഒയോ ബന്ധപ്പെട്ട അധികൃതരോ വാർഡിലെ നഴ്സുമാരെ അറിയിക്കും. ഇവരാണ് െഎസൊലേഷനിൽ കഴിയുന്ന ആളോട് വിവരം പറയുന്നത്. അത് വല്ലാത്തൊരു അനുഭവമാണ്. ‘നെഗറ്റീവാണ് കേേട്ടാ, ഇന്ന് പോകാം’ എന്ന് പറയുേമ്പാൾ സന്തോഷം മുഖങ്ങളിൽ ആർത്തിരമ്പും. വലിയ വിജയം നേടിയതിെൻറ ആത്മസായൂജ്യം. അവരുടെ മേലുള്ള വിധിയെഴുത്താണ് പരിശോധനഫലം. മിക്കവാറും ഉച്ചക്കുശേഷമാകും റിസൾെട്ടത്തുക. ഞാൻ സെക്കൻഡ് ഷിഫ്റ്റിലും. നിരവധി പേരോട് ഇത്തരത്തിൽ ഫലം നെഗറ്റീവാണെന്ന് പറയാനുള്ള ഭാഗ്യം കൂടിയുണ്ടായി. പലരും നന്ദിയൊക്കെ പറഞ്ഞാണ് മടങ്ങുന്നത്.
സുരക്ഷവസ്ത്രമണിഞ്ഞാൽ തിരിച്ചറിയാൻ പോലുമാകില്ല
ഡ്യൂട്ടി കിട്ടിയപ്പോൾ ആദ്യം അൽപം പേടി തോന്നി. പിന്നെ പതിയെ മാറി. ഉത്തരവാദിത്തമാണ്, ചുമതലയാണ്...എവിടെ നിയോഗിച്ചാലും ജോലിയെടുക്കാൻ സന്നദ്ധരാകേണ്ടവരാണ് നഴ്സുമാർ എന്ന ബോധം ക്രമേണ ആശങ്കകളെ വകഞ്ഞുമാറ്റി. ൈചനയിലെ വുഹാനിൽ കോവിഡ് പടർന്നുപിടിക്കുന്നത് സംബന്ധിച്ച് വാർത്തകളിൽ വായിച്ചറിഞ്ഞ അറിവേ ഉണ്ടായിരുന്നുള്ളൂ. സാധാരണ വാർഡിൽ ജോലി ചെയ്യുന്നതിനെക്കാൾ തീർത്തും വ്യത്യസ്തമാണ് കോവിഡ് വാർഡ്. മറ്റു വാർഡുകളിലാണെങ്കിൽ േരാഗികളോട് അടുത്തിടപഴകാം, കൂടുതൽ സംസാരിക്കാം. സാധാരണ വാർഡുകളിൽ മാസ്ക്കും ഗ്ലൗസുമാണ് മുൻകരുതലായി ധരിക്കാറുള്ളത്. എങ്കിലും നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായിതന്നെ രോഗികളുടെ കാര്യങ്ങൾ ചോദിച്ചറിയാനും ഇടപഴകാനും കഴിയും. കോവിഡ് വാർഡിൽ മാസ്ക്കും മുഖാവരണം ശരീരമാസകലം മൂടുന്ന സുരക്ഷ കവചവും ധരിച്ചാൽ പിന്നെ ആരാണെന്ന് തമ്മിൽതമ്മിൽ പോലും മനസ്സിലാകില്ല. ചുറ്റിലും ആശങ്ക നിറഞ്ഞ മുഖങ്ങൾ. ആശ്വാസവും തണലുമേകാൻ സ്വയം വെയിലേൽക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.