Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ്
നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ നാല് പേർക്കു കൂടി കോവിഡ് -19 സ്ഥിരികരിച്ചു. കോവിഡ് പുതിയ വകഭേദമായ ഒമിക്രോൺ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു.
കുവൈത്ത് എയർവേയ്സിൽ നെതർലാൻഡിൽ നിന്നും വന്ന രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും, ഫ്‌ളൈ ദുബൈ വിമാനത്തിൽ വന്ന മറ്റൊരാൾക്കുമാണ് കൊറോണ സ്ഥിരികരിച്ചത്. ഇവരുടെ സ്രവങ്ങൾ വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദം ആണോ എന്നറിയാനാണ് പരിശോധനക്കയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.