ഫസലുറഹ്മാൻ വിട്ടുനൽകിയ വീട്

ഫസലുറഹ്മാ​െൻറ വീട്ടിൽ ഇനി കോവിഡ് പോരാളികൾ രാപ്പാർക്കും

കൊച്ചി: കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായപ്പോൾ എറണാകുളം പള്ളിക്കരയിൽ താമസിക്കുന്ന ഫസലുറഹ്മാൻ എന്ന യുവാവ് ഫേസ്ബുക്കിലൊരു പോസ്​റ്റിട്ടിരുന്നു, മൂന്നുമാസം മുമ്പ് ഗൃഹപ്രവേശം കഴിഞ്ഞ ത​െൻറ പുതിയ വീട് കോവിഡ് ഐസൊലേഷൻ കേന്ദ്രമാക്കാൻ വിട്ടുനൽകാമെന്ന സന്നദ്ധതയറിയിച്ച്.

എന്നാൽ, അന്നത്​ വേണ്ടിവന്നില്ലെങ്കിലും ഇത്തവണ കോവിഡ് അതിലും രൂക്ഷമാവുമ്പോൾ മഹാമാരിക്കെതിരെ പോരാടുന്നവർക്കായി വീട്​ വിട്ടുനൽകിയതിെൻറ സംതൃപ്തിയിലാണ് ഈ യുവാവ്. പ‍ള്ളിക്കര അമ്പലപ്പടിയിലുള്ള മൂന്ന്​ കിടപ്പുമുറികളും എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീടാണ് കോവിഡ് കൺട്രോൾ റൂമിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി സമർപ്പിച്ചത്. ഇവർ ചൊവ്വാഴ്ച മുതൽ താമസം തുടങ്ങി.

ഇതിന്​ മുന്നോടിയായി ഫസലുറഹ്മാനും ഭാര്യ ഫാത്തിമയും മകൾ ഫിദയും അടങ്ങുന്ന കുടുംബം കൊടുങ്ങല്ലൂരിലെ കുടുംബവീട്ടിലേക്ക് താമസം മാറി. ലെനോവോയുടെ കേരള റീജ്യനൽ മാനേജരായ ഫസലു റഹ്മാൻ രണ്ടാഴ്ച മുമ്പ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് പ്ലാസ്മ ദാനം ചെയ്തിരുന്നു.

പ്ലാസ്മ എടുക്കും മുമ്പ് ഭക്ഷണം കഴിക്കേണ്ടത് നിർബന്ധമാണെന്നതിനാലും സമയം കളയാനില്ലാത്തതിനാലും നോമ്പു മുറിച്ചാണ് അന്ന് ആ ചെറുപ്പക്കാരൻ പ്ലാസ്മ ദാനത്തിൽ മാതൃകയായത്.

എന്നാൽ, ദിവസങ്ങൾക്കകം രോഗിയായ യുവതി മരിച്ചത് ഇന്നും ഫസലുറഹ്മാന്​ നോവായി അവശേഷിക്കുന്നു. രക്തദാനമുൾ​െപ്പടെ നിരവധി സാമൂഹികപ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹം. ൈഹബി ഈഡൻ എം.പിയുടെ ഹെൽപ് ഡെസ്ക് ടീമിലും പ്രവർത്തിക്കുന്നു.

Tags:    
News Summary - Covid fighters will now spend the at Fazlur Rehman's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.