കോഴിക്കോട്: 32 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. 13 പേർക്ക് സമ്പർക്കം വഴിയാണ്. 11 പേർ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയവരും. തൂണേരിയിൽ നാല് പേർ പോസിറ്റിവായി. ദമ്പതികളടക്കം മൂന്നുപേരുടെ നില വ്യക്തമായിട്ടില്ല. ഗൾഫിലേക്ക് തിരിച്ചുപോകുന്നതിെൻറ ഭാഗമായി പരിശോധിച്ചപ്പോൾ രണ്ട് പേർക്ക് പോസിറ്റിവായി. 28 ദിവസം പ്രായമുളള പെണ്‍കുട്ടിക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പോസിറ്റിവ് ആയവർ
1) ഒളവണ്ണ സ്വദേശി (42): ഈ മാസം ഏഴിന് സൗദിയില്‍നിന്നെത്തി.
2) മുണ്ടിക്കല്‍താഴം സ്വദേശി (29): ഒമാനില്‍ നിന്നെത്തി.
3) വടകര മുനിസിപ്പാലിറ്റി സ്വദേശിനി (30): ജൂണ്‍ 12 ന് കുവൈത്തില്‍നിന്ന് കണ്ണൂരിലെത്തി.
4) ഒളവണ്ണ സ്വദേശി (44): അബൂദബിയില്‍ നിന്നെത്തി.
5) ഫറോക്ക് സ്വദേശിനി (29): മാര്‍ച്ച് അഞ്ചിന് ദുബൈയില്‍ നിന്നെത്തി
6) ഏറാമല സ്വദേശി (35):
7) ചങ്ങരോത്ത് സ്വദേശി (24): ദുബൈയിൽനിന്നെത്തി.
8) പെണ്‍കുട്ടി (7): സൗദിയില്‍നിന്ന് കോഴിക്കോട്ടെത്തി.
9) മരുതോങ്കര സ്വദേശി (40): ഖത്തറില്‍ നിന്നെത്തി.
10) തോപ്പയില്‍ സ്വദേശി (48): യു.എ.ഇ യില്നിന്നെത്തി.
11) കൊയിലാണ്ടി കൊല്ലം സ്വദേശി (42): ജൂലൈ 11ന് ഖത്തറില്‍ നിന്നെത്തി.
12) കൊയിലാണ്ടി സ്വദേശി (22): യു.എ.ഇയില്‍ നിന്നെത്തി.
13)കൊയിലാണ്ടി സ്വദേശി (31):സൗദിയില്‍ നിന്നെത്തി.
14)കുന്നുമ്മല്‍ സ്വദേശി (40): ബംഗളൂരുവില്‍ നിന്ന് വന്നു.
15) പുതിയറ സ്വദേശി (80): ജൂലൈ കുടകില്‍നിന്ന് എത്തി.
16) നൊച്ചാട് താമസിക്കുന്ന ബിഹാര്‍ സ്വദേശി (27): വിമാന മാർഗം ഹൈദരാബാദില്‍നിന്ന് കൊച്ചിയിലെത്തി.
17) തൂണേരി സ്വദേശി ( 32):14 ന് ബംഗളൂരുവില്‍നിന്ന് കോഴിക്കോട് എത്തി
18), 19), 20) സ്ത്രീ (38): ആണ്‍കുട്ടികള്‍ (17, 20).തൂണേരി പോസിറ്റിവ് ആയ വ്യക്തിയുടെ ഭാര്യയും മക്കളും.
21) മൂടാടി സ്വദേശിനി (37): തൂണേരിയിലെ പോസിറ്റിവായ വ്യക്തിയുമായി സമ്പര്‍ക്കം.
22) കാരപ്പറമ്പ് സ്വദേശി (50): ജൂണ്‍ 29 ന് കണ്ണൂര്‍ പുല്ലൂക്കരയില്‍ മരണ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.
23) പെണ്‍കുട്ടി (28 ദിവസം): പോസിറ്റിവായ വ്യക്തിയുടെ മകള്‍.
24) തലക്കുളത്തൂര്‍ സ്വദേശി (63): തലക്കുളത്തൂരില്‍ പോസിറ്റിവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്.
25) തലക്കുളത്തൂര്‍ സ്വദേശി (52): തലക്കുളത്തൂരില്‍ പോസിറ്റിവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്.
26), 27)ആണ്‍കുട്ടികള്‍ ( 5, 7): കല്ലായിൽ പോസിറ്റിവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍.
28) കണ്ണഞ്ചേരി സ്വദേശി (47): പോസിറ്റിവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്.
29) പുതിയറ സ്വദേശി (23): കാസര്‍ഗോഡ് പോസിറ്റിവ് ആയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്.
30) വാണിമേല്‍ സ്വദേശിനി (24).
31),32) ദമ്പതികള്‍ (32, 27): പൊറ്റമ്മല്‍ സ്വദേശികള്‍.
ഭേദമായവർ
എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന കട്ടിപ്പാറ സ്വദേശി (34) , കാസര്‍കോട് സ്വദേശി (29), മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി (42), ഒളവണ്ണ സ്വദേശിനി (54), അഴിയൂര്‍ സ്വദേശി (64), പയ്യോളി സ്വദേശി (49), ആയഞ്ചേരി സ്വദേശി (32),എന്‍.ഐ.ടി- എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന ചോറോട് സ്വദേശി (47), ചെറുവണ്ണൂര്‍ സ്വദേശി (48),പുതുപ്പാടി സ്വദേശി (54).
ജില്ലയിൽ കൂടുതൽ കണ്ടെയിൻമെൻറ് സോണുകൾ
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കൂടുതൽ വാർഡുകൾ കണ്ടെയിൻമെൻറ് സോണുകളാക്കി ജില്ല കലക്ടർ സാംബശിവറാവു ഉത്തരവിറക്കി. ഏറാമല പഞ്ചായത്തിലെ വാർഡ് ഒമ്പത് -എളങ്ങോളി, 10 -കാർത്തികപള്ളി, 11 -കുറിഞ്ഞാലിയോട്, 13 -മുയിപ്ര, മണിയൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും, പുതുപ്പാടി പഞ്ചായത്തിലെ ആറ് -അടിവാരം, ഏഴ് -എലിക്കാട്, എട്ട് -ൈകതപ്പൊയിൽ, മൂടാടി പഞ്ചായത്തിലെ അഞ്ച് -ചിങ്ങപുരം, ഒളവണ്ണ പഞ്ചയത്തിലെ രണ്ട് -പാലാഴിപാലയിൽ ഉൾപ്പെട്ട നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 33 -കോരയങ്ങാടിലുള്ള പച്ചക്കറി മാർക്കറ്റ്, കോഴിക്കോട് കോർപറേഷനിലെ 27 -പുതിയറ, രണ്ട് -ചെട്ടികുളം, 29 -പൊറ്റമ്മൽ, വാർഡ് 63ലെ തിരുത്തിയാട്ടുള്ള ഇൻറർസിറ്റി ആർക്കേഡ് എന്നിവയാണ് കണ്ടെയിൻമെൻറ് സോണുകളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.