Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കൊല്ലം: നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. നെടുവത്തൂർ സ്വദേശി മനോജ് (24) ആണ് ഇന്ന് രാവിലെ മരിച്ചത്. ദുൈബയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കർണാടകയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ച കാസർകോട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. ഹൂബ്ബള്ളിയിൽ നിന്ന് കാറിൽ വരുന്നതിനിടെ കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ഇദുറഹ്മാൻ (48) ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. തലപ്പാടിയിൽ നിന്ന് ടാക്സി കാറിൽ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂർച്ഛിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ ക്വാറൻറീനിലേക്ക് മാറ്റി. കാസർകോട്ടെ ആദ്യത്തെ കോവിഡ് മരണമാണിത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.